Cricket Top News

സുരേഷ് റെയ്നയ്ക്ക് ഇന്ന് മുപ്പത്തിമൂന്നാം ജന്മദിനം

November 27, 2019

author:

സുരേഷ് റെയ്നയ്ക്ക് ഇന്ന് മുപ്പത്തിമൂന്നാം ജന്മദിനം

ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയിനയ്ക്ക് ഇന്ന് മുപ്പത്തിയൊൻപതാം ജന്മദിനം. . 1986 നവംബർ 27-ന് ഖാസിയാബാദിൽ ആണ് അദ്ദേഹം ജനിച്ചത്. 2005 ജൂലൈ മുതൽ ദേശീയ ഏകദിന ടീമിൽ അംഗമാണ്. 2006ന്റെ ആദ്യം മുതൽ തന്നെ ടെസ്റ്റ് ടീമിൽ അംഗമാണെങ്കിലും 2010-ൽ ശ്രിലന്ക്കെതിരായിരുന്നു അരങ്ങേറ്റം. ക്രിക്കറ്റിന്റെ മൂന്ന് ഫോര്മാറ്റുകളിലും ശതകം കുറിച്ച താരമാണ് റെയ്ന. ആഭ്യന്തര ക്രിക്കറ്റിലെ രഞ്ചി ട്രോഫിയിൽ ഉത്തർ പ്രദേശിന് വേണ്ടിയും ദുലീപ് ട്രോഫിയിൽ മധ്യ മേഖലക്ക് വേണ്ടിയുമാണ് റെയ്‌ന കളിക്കുന്നത്. ഇടം കയ്യൻ ബാറ്റ്സ്മാനും വലം കയ്യൻ ഓഫ് സ്പിൻ ബൗളറുമായ റെയ്ന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളാണ്. ടെസ്റ്റ് അരങ്ങേറ്റത്തിൽ അദ്ദേഹം സെഞ്ച്വറി നേടിയിരുന്നു. 2011 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ അംഗമായിരുന്നു അദ്ദേഹം.

2011 ൽ ലോകകപ്പിന് ശേഷം ക്യാപ്റ്റൻ എം‌എസ് ധോണി വിശ്രമിക്കുകയും വൈസ് ക്യാപ്റ്റൻ വീരേന്ദർ സെവാഗിന് പരിക്കേൽക്കുകയും ചെയ്ത ശേഷം ഇന്ത്യ വെസ്റ്റ് ഇൻഡീസിൽ പര്യടനത്തിൽ ഗൗതം ഗംഭീറിനെ ഏകദിന ക്യാപ്റ്റനായും ടി20 കളിൽ റെയ്‌നയെ ഡെപ്യൂട്ടി സ്ഥാനത്തും തിരഞ്ഞെടുത്തു. ഐപിഎല്ലിൽ 5000 റൺസ് നേടുന്ന ആദ്യ ബാറ്റ്സ്മാൻ ആണ് റെയിന. അന്താരാഷ്ട്ര ക്രിക്കിലെ മൂന്ന് ഫോർമാറ്റുകളിലും സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ ബാറ്റ്സ്മാനാണ് അദ്ദേഹം.

Leave a comment