ഐസിസി ടെസ്റ്റ് റാങ്കിംഗ്: മായങ്ക് അഗർവാൾ, ബെൻ സ്റ്റോക്‌സ് ആദ്യ പത്തിൽ
ഇന്ത്യ,-ബംഗ്ലാദേശ്, ഓസ്‌ട്രേലിയ- പാകിസ്ഥാൻ, ഇംഗ്ലണ്ട്-ന്യൂസിലൻഡ് ടെസ്റ്റ് മത്സരങ്ങൾക്ക് ശേഷം ഐസിസി പുറത്തുവിട്ട പുതിയ ബാറ്റിങ് ടെസ്റ്റ് റാങ്കിങ്ങിൽ മായങ്ക് അഗർവാൾ, ബെൻ സ്റ്റോക്‌സ് ആദ്യ പത്തിൽ ഇടം നേടി. നിൽവിൽ റാങ്കിങ്ങിൽ ആദ്യ പത്ത് സ്ഥാനങ്ങളിൽ നാല് ഇന്ത്യൻ താരങ്ങളാണ് ഉള്ളത്. സ്മിത്ത് ഇപ്പഴും ഒന്നാം സ്‌ഥാനത്താണ് ഉള്ളത്,കൊഹ്‌ലി രണ്ടാമതും ആണ് ഉള്ളത്. ഇരുവരും തമ്മിൽ മൂന്ന് പോയിന്റ്വ്യത്യാസമാണ് ഉള്ളത്.
ന്യൂസിലൻഡ്, ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിന് ശേഷം മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ബെൻ സ്റ്റോക്സ്സ് ഒൻപതാം സ്ഥാനതെത്തി. ഒരു സ്ഥാനം മെച്ചപ്പെടുത്തി മായങ്ക് പത്തം സ്ഥാനത്തുമാണ് ഇപ്പോൾ. സ്മിത്തിന് ഇപ്പോൾ 931 പോയിന്റും, കോഹ്‌ലിക്ക് 929 പോയിന്റുമാണ് ഉള്ളത്. 877 പോയിന്റുമായി കെയിൻ വില്യംസൺ ആണ് മൂന്നാം സ്ഥാനത്ത്. പുജാരയും(791), രഹാനെയുമാണ്(759) നാലും അഞ്ചും സ്ഥാനത്തുള്ളത്.






































