Cricket Top News

സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ എത്താൻ സാധ്യത

November 27, 2019

author:

സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ എത്താൻ സാധ്യത

വെസ്റ്റ്ഇൻഡീസിൻറെ ഇന്ത്യൻ പര്യടനത്തിന് ഡിസംബർ ആറിന് തുടക്കമാകും.മൂന്ന് ടി20 മത്സരങ്ങളും, മൂന്ന് ഏകദിന മത്സരങ്ങളുമാണ് പര്യടനത്തിൽ ഉള്ളത്. നിശ്ചിത ഓവർ മത്സരങ്ങൾക്കായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുമ്പോൾ മലയാളി ക്രിക്കറ്റ്‌ ആരാധകർ പ്രതീക്ഷയിലായിരുന്നു. സഞ്ജു ടീമിൽ എത്തുമെന്ന്. എന്നാൽ സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ സഞ്ജു വീണ്ടും ടീമിൽ എതാൻ ഉള്ള സാധ്യതകൾ തെളിഞ്ഞുവരുകയാണ്. ഇന്ത്യൻ ഓപ്പണർ ശിഖർ ധവാന് പരിക്ക് പറ്റിയ സാഹചര്യത്തിലാണ് സഞ്ജു ടീമിൽ എത്താൻ ഉള്ള സാധ്യതകൾ തെളിയുന്നത്.

 

ഡല്‍ഹി – മഹാരാഷ്ട്ര മത്സരത്തിനിടയ്ക്കാണ് ധൗവാന് പരിക്കേറ്റത്.  ക്രീസിലേക്ക് ഡൈവ് ചെയ്യുന്നതിനിടെ ധവാന്റെ തുടയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. തുടയിൽ നിന്ന് ചോരയും വരുന്നുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ അടുത്ത ആഴിച്ച ആരംഭിക്കുന്ന ടി20 മത്സരത്തിൽ ധവാന് മത്സരിക്കാൻ കഴിയുകയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ പരമ്പരയിൽ സ്‌ക്വാഡിൽ ഉൾപെട്ടിട്ടും ഒരു മത്സരം പോലും കളിക്കാതിരുന്ന സഞ്ജു സാംസണ് ഇത്തവണ ടീമിൽ ഇടം നേടാൻ പോലുംക് കഴിഞ്ഞിരുന്നില്ല. നിരവധി താരങ്ങൾ ഇതിനെതിരെ പ്രതികരിച്ചിരുന്നു. നാല് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് സഞ്ജുവിനെ ബംഗ്ലാദേശ് സ്‌ക്വാഡിൽ ഉൾപ്പെടുത്തിയത്. വാട്ടർ ബോയിയായി നിന്നതല്ലാതെ താരത്തെ ഒരു മത്സരത്തിൽ പോലും കളിപ്പിച്ചിരുന്നില്ല. ആദ്യന്തര ക്രിക്കറ്റിൽ ഇരട്ട ശതകം നേടിയിട്ടും താരത്തെ ടീമിൽ എടുത്തിരുന്നില്ല. ധവാൻ ടീമിൽ നിന്ന് പുറത്താകുന്നതോടെ സഞ്ജു ടീമിൽ എത്താൻ ഉള്ള സാധ്യത കൂടുക്കുയാണ്.

Leave a comment