Foot Ball Top News

ഐഎസ്‌എല്‍ :എഫ് സി ഗോവ ജംഷദ്പൂർ എഫ് സി ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു 

November 26, 2019

author:

ഐഎസ്‌എല്‍ :എഫ് സി ഗോവ ജംഷദ്പൂർ എഫ് സി ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു 

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാമത്തെ സീസണിലെ ഇരുപത്തിനാലാം  മത്സരത്തിൽ ഇന്ന് എഫ് സി ഗോവ ജംഷദ്പൂരിനെ നേരിടും.  ഗോവയിലെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7:30ന് ആണ് മത്സരം ആരംഭിക്കുന്നത്. ഇരു ടീമുകളുടെയും സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു. എഫ് സി ഗോവയിൽ രണ്ട് മാറ്റങ്ങളാണ് ഉള്ളത്. അന്റോണിയോയും, കോറോയും ടീമിൽ ഇടം നേടിയിട്ടില്ല.  ജംഷദ്പൂരിൽ നാല് മാറ്റങ്ങളാണ് ഉള്ളത്. സി കെ വിണ്ണേത് ഇന്ന് കളിക്കുന്നുണ്ട്. റോബിൻ, മെമോ എന്നിവരും ടീമിൽ എത്തിയിട്ടുണ്ട്.

ഇരു ടീമുകളുടെയും അഞ്ചാം മത്സരമാണ് ഇന്ന് നടക്കുന്നത്. ഈ സീസണിൽ പരാജയമറിയാതെ മികച്ച പ്രകടനമാണ് ഗോവ നടത്തുന്നത്. എന്നാൽ ജംഷഡ്‌പൂരിന് കഴിഞ്ഞ കളിയിൽ തോൽവിയാണ് ഉണ്ടായത്. ശക്തരായ രണ്ട് ടീമുകൾ ആണ് ഇന്ന് ഏറ്റുമുട്ടുന്നത്. ഇതിന് മുമ്പ് രണ്ട് ടീമുകളും നാല് തവണ പരസ്പരം ഏറ്റുമുട്ടിയപ്പോൾ ഗോവ രണ്ട് കളി ജയിച്ചപ്പോൾ ഒരു കളി മാത്രമാണ് ജംഷദ്പൂരിന് ജയിക്കാനായത്.

എഫ് സി ഗോവ: മുഹമ്മദ് നവാസ് , കാർലോസ് പെന, സെറിറ്റൺ ഫെർണാണ്ടസ്, മൊർതട ഫാൾ, മന്ദർ റാവു ഡെസ്സായി, ലെന്നി റോഡ്രിഗസ്, എഡ്യൂ ബെഡിയ, ജാക്കിചന്ദ് സിംഗ്, ബ്രാൻഡൻ ഫെർണാണ്ടസ്, അഹമ്മദ് ജഹോ, മൻവീർ സിംഗ്.

ജംഷദ്പൂർ എഫ് സി:സുബ്രത പോൾ, തിരി, നരേന്ദർ ഗഹ്‌ലോട്ട്, റോബിൻ ഗുരുങ്, ജിതേന്ദ്ര സിംഗ്, മെമ്മോ മൗറ, നോയി അക്കോസ്റ്റ, ഐറ്റർ മൺറോയ്, സെർജിയോ കാസ്റ്റൽ, ഫാറൂഖ് ചൗധരി, സി കെ വിനീത്.

Leave a comment