Foot Ball Top News

യുവേഫ ചാമ്പ്യന്‍സ് ലീഗ്: മാഞ്ചസ്റ്റർ സിറ്റി ഷക്താർ ഡോണസ്കിനെയും, ടോട്ടന്നം ഒളിംപിയാക്കോസിനേയും നേരിടും 

November 26, 2019

author:

യുവേഫ ചാമ്പ്യന്‍സ് ലീഗ്: മാഞ്ചസ്റ്റർ സിറ്റി ഷക്താർ ഡോണസ്കിനെയും, ടോട്ടന്നം ഒളിംപിയാക്കോസിനേയും നേരിടും 

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് കരുത്തരുടെ പോരാട്ടമാണ് നടക്കുന്നത്. ഗ്രൂപ്പ് ബിയിൽ ഇന്ന് , ടോട്ടന്നം ഒളിംപിയാക്കോസിനെ നേരിടും. ഇന്ന് ഇന്ത്യൻ സമയം രാത്രി 1:30ന് ആണ് മൽസരം നടക്കുന്നത്. ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനത്തുള്ള ടോട്ടനം നാലാം സ്ഥാനക്കാരായ ഒളിംപിയാക്കോസിനെ ആണ് നേരിടുന്നത്. ഈ സീസണിൽ നാല് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും, ഒരു പരാജയവും, സമനിലയുമുള്ള ടോട്ടന്നതിന്  ആണ് ഉള്ളത്. ഒളിംപിയാക്കോസിന് സീസണിൽ ഒരു മത്സരം പോലും ജയിക്കാൻ കഴിഞ്ഞിട്ടില്ല. സ്വന്തം ഹോം ഗ്രൗണ്ടിൽ ഇന്ന് കളിക്കാനിറങ്ങുമ്പോൾ പുതിയ കോച്ച് ഹൊസെ മോറീഞ്ഞോയുടെ കീഴിൽ ടോട്ടന്നതിന് വിജയത്തിന് കുറഞ്ഞൊന്നും ആലോചിക്കാൻ കഴിയില്ല. ഗ്രൂപ്പ് ബിയിൽ ബയേൺ ആണ് ഒന്നാം സ്ഥാനത്ത്. കളിച്ച കളികൾ എല്ലാം ജയിച്ച അവർക്ക് 12പോയിന്റ് ആണ് ഉള്ളത്.

ഇന്ന് ഗ്രൂപ്പ് സിയിൽ നടക്കുന്ന മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി സ്വന്തം തട്ടകത്തിൽ ഷക്താർ ഡോണസ്കിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 1:30ന് ആണ് മൽസരം നടക്കുന്നത്. ഗ്രൂപ്പ് സിയിലെ ഒന്നും രണ്ടും സ്ഥാനക്കാർ തമ്മിലാണ് ഇന്ന് മത്സരിക്കുന്നത്. പരാജയമറിയാതെ ആണ് ഈ സീസണിൽ മാഞ്ചസ്റ്റർ കളിക്കുന്നത്. നാല് കാളികളിൽ നിന്ന് മൂന്ന് ജയവും, ഒരു സമനിലയും ഉള്ള അവർക്ക് 10 പോയിന്റ് ആണ് ഉള്ളത്. ഷക്താർ ഡോണസ്കിനെ ആദ്യപാദത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിന് ജയിച്ച സിറ്റിക്ക് ഹോം ഗ്രൗണ്ടിലും വലിയ പ്രയാസമില്ലാതെ ജയിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷക്താർ ഡോണസ്ക്  ഈ സീസണിൽ ഒരു കളി മാത്രമെ ജയിച്ചിട്ടൊള്ളു.

 

Leave a comment