Foot Ball Top News

ഐഎസ്‌എല്‍ : ഇന്ന് എഫ് സി ഗോവ ജംഷദ്പൂരിനെ നേരിടും

November 26, 2019

author:

ഐഎസ്‌എല്‍ : ഇന്ന് എഫ് സി ഗോവ ജംഷദ്പൂരിനെ നേരിടും

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാമത്തെ സീസണിലെ ഇരുപത്തിനാലാം  മത്സരത്തിൽ ഇന്ന് എഫ് സി ഗോവ ജംഷദ്പൂരിനെ നേരിടും.  ഗോവയിലെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7:30ന് ആണ് മത്സരം ആരംഭിക്കുന്നത്. ഇരു ടീമുകളുടെയും അഞ്ചാം മത്സരമാണ് ഇന്ന് നടക്കുന്നത്. ഈ സീസണിൽ പരാജയമറിയാതെ മികച്ച പ്രകടനമാണ് ഗോവ നടത്തുന്നത്. എന്നാൽ ജംഷഡ്‌പൂരിന് കഴിഞ്ഞ കളിയിൽ തോൽവിയാണ് ഉണ്ടായത്.

ഈ സീസണിൽ ഗോവ വളരെ മികച്ച പ്രകടനമാണ് നടത്തുന്നത്. സീസണിൽ ഒരു മത്സരവും തോൽക്കാതെ ഗോവ നാല് കളികളിൽ നിന്ന് 10 ഗോളുകൾ ആണ് ഇതുവരെ നേടിയത്. മാൽ കളികളിൽ രണ്ട് ജയവും, രണ്ട് സമനിലയുമായി എട്ട് പോയിന്റുമായി ഗോവ മൂന്നാം സ്ഥാനത്താണ്. മിഡ്‌ഫീൽഡ് ജോഡികളായ അഹമ്മദ് ജഹോ, ലെന്നി റോഡ്രിഗസ് എന്നിവർ ഗോവയ്ക്ക് ആക്രമണം നടത്താൻ ഒരു മികച്ച വേദിഒരുക്കൂട്ടുന്നുണ്ട്.സെമിൻ‌ലെൻ‌ ഡൗൻ‌ഗെൽ‌, ബ്രാൻ‌ഡൻ‌ ഫെർ‌ണാണ്ടസ്, ഹ്യൂഗോ ബൗമസ്, മൻ‌വീർ‌ സിംഗ് എന്നിവർ‌ മിൿച ഫോമിലാണ് എന്നത് ഗോവയ്ക്ക് ഈ സീസണിൽ ഏറെ ഗുണം ചെയ്യുന്നുണ്ട്. എന്നാൽ ഇന്ന് ഹ്യൂഗോ ബൗമസ്, ലെന്‍ ദുംഗല്‍ എന്നിവർ ഇല്ലാതെയാകും ഗോവ കളിക്കാൻ ഇറങ്ങുക. സസ്‌പെൻഷൻ ഉള്ളതിനാൽ ഇന്ന് കളിക്കാൻ സാധിക്കില്ല.

ഈ സീസണിൽ രണ്ട് ജയവും, ഒരു സമനിലയും, ഒരു തോൽവിയും ഉള്ള ജംഷദ്പൂർ  പോയിന്റ് നിലയിൽ അഞ്ചാം സ്ഥാനത്താണ് . ആദ്യ മൂന്ന് മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ അവർക്ക് കഴിഞ്ഞ മത്സരത്തിൽ എടികെയ്‌ക്കെതിരെ വലിയ തോൽവിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ആ ക്ഷീണം പരിഹരിക്കാൻ ആകും ഇന്ന് അവർ ശ്രമിക്കുരുക്. എന്നാൽ കഴിഞ്ഞ പത്ത് ഖോണ് മത്സരങ്ങളിൽ ഒരു കളി പോലും തോൽക്കാത്ത ഗോവയെ നേരിടുമ്പോൾ അൽപ്പം വിയർക്കുമെന്ന് ഉറപ്പാണ്. ഇതിന് മുമ്പ് രണ്ട് ടീമുകളും നാല് തവണ പരസ്പരം ഏറ്റുമുട്ടിയപ്പോൾ ഗോവ രണ്ട് കളി ജയിച്ചപ്പോൾ ഒരു കളി മാത്രമാണ് ജംഷദ്പൂരിന് ജയിക്കാനായത്.

Leave a comment