ജഡേജയുടെ ഫിറ്റ്നസിനെ പുകഴ്ത്തി ഇന്ത്യൻ നായകൻ
ഫിറ്റ്നസിൻറെ കാര്യത്തിൽ ഇന്ത്യൻ താരങ്ങൾ ഒന്നിനൊന്ന് മുന്നിലാണ്. കോഹ്‌ലിയുടെ കായിക ക്ഷമതയും, വ്യായാമവും എല്ലാം സോഷ്യൽ മീഡിയയിൽ വയറൽ ആണ്. എന്നാൽ ജഡേജയുടെ ഫിറ്റ്നസിനെ പുകഴ്ത്തിയാണ് വിരാട് കൊഹ്‌ലി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളെ ജഡേജ. ഗ്രൗണ്ടിൽ പറന്നും, ഡൈവ് ചെയ്തും ഫീൽഡ് ചെയ്യുന്ന ജഡേജ ഫിറ്റ്നെസിന്റെ കാര്യത്തിലും മുന്നിൽ തന്നെ.
ട്വിറ്ററിലൂടെയാണ് കൊഹ്‌ലി ഇക്കാര്യം അറിയിച്ചത്. ടീമിന്റെ പരിശീലന സെഷനുകള്‍ ശരിക്കും ആസ്വാദ്യകരമാണെന്നും പരിശീലനത്തിന് ജഡേജ ഉണ്ടെങ്കില്‍ ഒരിക്കലും അവനെ ഓടിത്തോല്‍പ്പിക്കാനാവില്ലെന്നും കോലി ട്വീറ്റില്‍ പറയുന്നു.കൊൽക്കത്ത ടെസ്റ്റിലെ വിജയത്തിന് ശേഷമാണ് കോഹിലി ഇങ്ങനെ ട്വീറ്റ് ചെയ്തത്. കോഹിലിയും, ജഡേജയും, റിഷഭ് പന്തും ഓടുന്ന ഒരു ഫോട്ടോ ഷെയർ ചെയ്തുകൊണ്ടാണ് താരം ഇക്കാര്യം പറഞ്ഞത്.






































