രഞ്ജി ട്രോഫിക്കുള്ള ഡല്‍ഹിയുടെ 30 അംഗ സാധ്യത ടീമില്‍ വിരാട് കോഹിലിയും
ഡിസംബര്‍ 9ന് ആരംഭിക്കുന്ന ഡൽഹിയുടെ രഞ്ജി ട്രോഫി മത്സരത്തിനുള്ള സാധ്യത ടീം ലിസ്റ്റ് പുറത്തുവിട്ടു. 30 അംഗ ടീമിൽ വിരാട് കോഹിലിയും ഉണ്ട്. ശിഖര്‍ ധവാന്‍, ഇഷാന്ത് ശര്‍മ്മ, റിഷഭ് പന്ത് എന്നിവരും ഈ സാധ്യത ടീമിൽ ഇടം നേടിയിട്ടുണ്ട്. എന്നാൽ രഞ്ജി ട്രോഫി മത്സരങ്ങൾ നടക്കുന്ന സമയത്ത് വെസ്റ്റ് ഇൻഡീസിയുമായി മത്സരങ്ങക് ഉള്ളതിനാൽ കൊഹ്‌ലി രഞ്ജിയിൽ കളിക്കാൻ സാധ്യതയില്ല.
പരിക്ക് പറ്റിയ ശിഖർ ധവാനും, ഋഷഭ് പന്തും വിൻഡീസിനെതിരെയുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയിട്ടുണ്ട്. എന്നാൽ ഇവർ എല്ലാ ഫോര്മാറ്റിലും കളിക്കാത്തതിനാൽ ഡൽഹിക്ക് വേണ്ടി രഞ്ജി കളിക്കാൻ സാധ്യതയുണ്ട്. ഡിസംബർ ആദ്യ വരം രെഞ്ജിക്ക് വേണ്ടിയുള്ള ഡൽഹി ടീമിനെ പ്രഖ്യാപിക്കും. നവദ്ദീപ് സെയ്‌നിയേയും സാധ്യത ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഇന്ത്യ വിൻഡീസ് മത്സരങ്ങൾ ഡിസംബർ ആറിനാണ് ആരംഭിക്കുന്നത്.
സാധ്യത ടീം:
വിരാട് കോഹ്‌ലി, ശിഖർ ധവാൻ, ഇഷാന്ത് ശർമ, റിഷഭ് പന്ത്, നവദീപ് സൈനി, കുൻവർ ബിദുരി, ജോണ്ടി സിദ്ധു, നിതീഷ് റാണ, ശിവം ശർമ, വികാസ് ടോകസ്, പ്രഭു വിജയരൻ, ധ്രുവ് ഷോരെ, വികാസ് മിശ്ര, തേജസ് ബറോക, മനൻ ശർമ, സുബോദ് ഭാട്ടി, ഹിറ്റൻ ദലാൽ, ശിവങ്ക് വസിഷ്ത്, അനുജ് റാവത്ത്, സിമാർജിത് സിംഗ്, കരൺ ഡാഗർ,കുനാൽ ചന്ദേല, കുൽവന്ത് ഖെജ്രോളിയ, ലളിത് യാദവ്, ഗൗരവ് കുമാർ, രാജേഷ് ശർമ, ഹിമ്മത്ത് സിംഗ്, കുൽദീപ് യാദവ്, പവൻ സുയൽ, ക്ഷിതിസ് ശർമ്മ.






































