ജോര്‍ജ് ബെയ്‌ലി ഓസ്‌ട്രേലിയന്‍ ദേശീയ ക്രിക്കറ്റ് ടീം സെലക്ഷൻ പാനലിൽ
മുൻ ഓസ്‌ട്രേലിയൻ നായകൻ ജോര്‍ജ് ബെയ്‌ലി ഓസ്‌ട്രേലിയന്‍ ദേശീയ ക്രിക്കറ്റ് ടീം സെലക്ഷൻ പാനലിൽ ഉൾപ്പെടുത്തി. ഓസ്‌ട്രേലിയയുടെ മുൻ ഏകദിന നായകനായിരുന്നു ബെയ്‌ലി. മൂന്നംഗ സമിതിയിലെ മൂന്നാമനായിട്ടാണ് ബെയ്‌ലിയുടെ കടന്ന് വരവ്. ചെയര്‍മാന്‍ ട്രെവര്‍ ഹോണ്‍സ്, പരിശീലകന്‍ ജസ്‌റ്റിന്‍ ലാംഗര്‍ എന്നിവരാണ് മറ്റ് രണ്ട് അംഗങ്ങൾ.ഓസ്‌ട്രേലിയൻ ക്രിക്കറ്റ് സർക്കിളുകളിൽ പരക്കെ ബഹുമാനിക്കപ്പെടുന്ന ബെയ്‌ലി ഒരു കളിക്കാരനായിരിക്കുമ്പോൾ തന്നെ സെലക്ഷൻ റോൾ ഏറ്റെടുക്കുന്നതിലൂടെ ക്രിക്കറ്റ് മത്സരങ്ങളോട് വിടപറയേണ്ടി വരും.
നിലവിൽ ബിഗ് ബാഷില്‍ ഹൊബാര്‍ട്ട് ഹരികെയിന്‍സ് ടീം അംഗമാണ് ബെയിലി. ഓസ്‌ട്രേലിയക്ക് വേണ്ടി 90 ഏകദിനങ്ങളും, അഞ്ച് ടെസ്റ്റ് മത്സരങ്ങളും, 30 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. സെലക്ഷൻ പാനലിൽ അംഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ബെയ്‌ലി പറഞ്ഞു. സെലക്ടർമാരും കളിക്കാരും തമ്മിലുള്ള ആശയവിനിമയം വർഷങ്ങളായി മെച്ചപ്പെട്ടിട്ടുണ്ട്, എന്നാൽ കളിക്കാർക്ക് ഇത് കൂടുതൽ മികച്ചതാക്കാൻ കഴിയുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും ബെയിലി പറഞ്ഞു..






































