ഇംഗ്ലണ്ട് താരത്തിനെതിരെ വംശീയ അധിക്ഷേപം: മാപ്പ് പറഞ്ഞ് ന്യൂസിലൻഡ്
ക്രിക്കറ്റിൽ എന്നും മാന്യത പുലർത്തുന്ന ടീമാണ് ന്യൂസിലൻഡ്.ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജോഫ്രാ അര്ച്ചര്ക്കെതിരെ വംശീയ അധിക്ഷേപം നടത്തിയതിന് മാപ്പ് ചോദിച്ചിരിക്കുകയാണ് ന്യൂസിലൻഡ് ക്രിക്കററ് ടീം. ട്വിറ്ററിലൂടെയും മാപ്പ് പരഞ്ഞത്. ഇംഗ്ളണ്ട് എന്നും ക്രിക്കറ്റിൽ എതിരാളികൾ ആയിരിക്കും എന്നാൽ വംശീയ അധിക്ഷേപം ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് ന്യൂസിലൻഡ് ക്രിക്കറ്റ് ടീം അറിയിച്ചു.ആദ്യ ടെസ്റ്റ് മത്സരത്തിന് ശേഷം ട്വിറ്ററിലൂടെയാണ് ആർച്ചറി ഈക്കാര്യം അറിയിച്ചത്.
ന്യൂസിലാൻഡ് ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ് മത്സരത്തിൽ ആണ് സംഭവം നടന്നത്. മത്സരത്തിനിടെ കാണികളിൽ ഒരാൾ തന്നെ വംശീയമായി അധിക്ഷേപിച്ചതായി ആർച്ചർ പറഞ്ഞു. ഇതിന് മാപ്പ് ചോദിച്ചുകൊണ്ടാണ് ന്യൂസിലൻഡ് ക്രിക്കറ്റ് ടീം ട്വിറ്ററിൽ എത്തിയത്. ഏറെ നിരാശപ്പെടുത്തുന്നതും ഞെട്ടിക്കുന്നതുമായ സംഭവമാണ് ഇതെന്നും ന്യൂസിലൻഡ് പറഞ്ഞു.






































