360 പോയിന്റുമായി ഐസിസി ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിൽ ഇന്ത്യ
ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിൽ ബംഗ്ലാദേശിനെതിരെയുള്ള രണ്ട് മൽസരങ്ങൾ കൂടി ജയിച്ചതോടെ 360 പോയിന്റുമായി ഇന്ത്യ അജയ്യരായി ഒന്നാം സ്ഥാനത്ത് തുടരുന്നു. കളിച്ച എല്ലാ ടെസ്റ്റ് മത്സരങ്ങള്‍ ജയിച്ച ഇന്ത്യ മികച്ച നിലയിലാണ്. ഏഴ് കളികളിൽ ഏഴും ജയിച്ചാണ് ഇന്ത്യ 360 പോയിന്റ് നേടിയത്. വിൻഡീസിനെയും, ദക്ഷിണാഫ്രിക്കയേയുമാണ് ഇന്ത്യ തോൽപ്പിച്ചത്.
ആഷസ് മത്സരത്തോടെയാണ് ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിന് തുടക്കമായത്. ന്യൂസിലൻഡിനെ ആദ്യ മൽസരത്തിൽ തോൽപ്പിച്ചതിലൂടെ ശ്രീലങ്ക ആയിരുന്നു ഒന്നാം സ്ഥാനത്ത്. എന്നാൽ പിന്നീട് ഇന്ത്യ വിൻഡീസ് പര്യടനം ജയിക്കുകയും, ആഷസ് ടെസ്റ്റ് സമനിലയിൽ പിരിഞ്ഞതോടെയും ഇന്ത്യ ഒന്നാമതെത്തി. ദക്ഷിണാഫ്രിക്കയെ മൂന്ന് ടെസ്റ്റിലും പരാജയപ്പെടുത്തിയതോടെയാണ് പോയിന്റ് 240 ആയി. ഇപ്പോൾ ബംഗ്ലാദേശിനെയും തോൽപ്പിച്ചതോടെ പോയിന്റ് 360 എത്തി. 116 പോയിന്റുമായി ഓസ്ട്രേലിയ ആണ് രണ്ടാമത്. പാകിസ്ഥാനെ ആദ്യ ടെസ്റ്റിൽ തോൽപ്പിച്ചതോടെയാണ് ഓസ്ട്രേലിയ രണ്ടാമതെത്തിയത്.60 പോയിന്റുമായി ന്യൂസിലൻഡും, ശ്രീലങ്കയുമാണ് മൂന്നും, നാലാം സ്ഥാനത്തുള്ളത്.






































