തുടർച്ചയായി നാല് ഇന്നിംഗ്സ് വിജയങ്ങൾ: ലോക റെക്കോഡ് സ്വന്തമാക്കി ടീം ഇന്ത്യ
ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് മത്സരത്തിൽ ബംഗ്ലാദേശിനെ തോൽപ്പിച്ചതോടെ ലോക റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. തുടർച്ചയായി നാല് ഇന്നിംഗ്സ് വിജയങ്ങൾ ആണ് ഇന്ത്യ സ്വന്തമാക്കിയത്. തുടർച്ചയായി നാല് ഇന്നിങ്ങ്‌സ് വിജയങ്ങളാണ് ഇന്ത്യ നേടിയത്. ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലെ രണ്ട് മത്സരങ്ങളും, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ടെസ്റ്റ് മത്സരത്തിലെ അവസാന രണ്ട് മത്സരങ്ങളും ആണ് ഇന്ത്യ ഇന്നിങ്ങ്‌സ് വിജയം നേടിയത്.
ബംഗ്ളദേശിനെ ആദ്യ മത്സരത്തിൽ ഇന്നിങ്സിനും, 130 റൺസിനും ആണ് ഇന്ത്യ തോൽപ്പിച്ചത്. രണ്ടാം മത്സരത്തിൽ ഇന്നിങ്ങ്‌സിനും, 46 റൺസിനുമാണ് ജയിച്ചത്. ബൗളർമാരുടെ തകർപ്പൻ പ്രകടനത്തിലൂടെയാണ് ഇന്ത്യ അനായാസ വിജയം നേടിയത്. കൂടാതെ വിരാട് കൊഹ്‌ലി ഇന്ത്യക്ക് വേണ്ടി സെഞ്ചുറിയും നേടി. തൻറെ ഇരുപത്തിയേഴാം സെഞ്ചുറിയാണ് കൊഹ്‌ലി നേടിയത്.






































