ബ്രിസ്ബെന് ടെസ്റ്റ് : പാകിസ്ഥാനെതിരെ ഓസ്ട്രേലിയക്ക് ഇന്നിങ്ങ്സും 5 റൺസിൻറെയും തകർപ്പൻ ജയം
പാകിസ്ഥാൻറെ ഓസ്ട്രേലിയൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയക്ക് തകർപ്പൻ ജയം. നാലാം ദിവസമായ ഇന്ന് അഞ്ച് റൺസിനും, ഇന്നിങ്ങ്സിനുമാണ് ഓസ്ട്രേലിയ വിജയിച്ചത്. ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയ 340 റൺസിന്റെ ലീഡ് നേടി. രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ പാകിസ്ഥാന്റെ ഇന്നിങ്ങ്സ് 335 റൺസിൽ അവസാനിച്ചു. ബാബര്‍ അസമും(104), മുഹമ്മദ് റിസ്വാനുമാണ്(95) രണ്ടാം ഇന്നിങ്സിൽ പാകിസ്ഥാനെ കരകയറ്റിയത്. ജോഷ് ഹേസൽ 4 വിക്കറ്റ് നേടിയപ്പോൾ മിച്ചൽ സ്റ്റാർക്ക് 3 വിക്കറ്റുകൾ നേടി.
64/3 എന്ന നിലയിൽ നാലാം ദിവസം ബാറ്റിങ്ങ് ആരംഭിച്ച പാകിസ്ഥാന് രണ്ട് വിക്കറ്റുകൾ പെട്ടെന്ന് തന്നെ നഷ്ടമായി. 94/5 എന്ന നിലയിൽ പതറിയ പാകിസ്ഥാനെ ബാബർ അസമും, മുഹമ്മദ് റിസ്വാനും ചേർന്ന് കരകയറ്റുകയായിരുന്നു.ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് ഇതുവരെ 130 റൺസ് ആണ് നേടിയത്. ഇന്നിങ്സ് ജയം പ്രതീക്ഷിച്ച് നാലാം ദിവസം ഇറങ്ങിയ ഓസ്ട്രേലിയക്ക് ബാബറും, റിസ്വാനും ഭീഷണി സൃഷ്ടിച്ചെങ്കിലും ഇരുവരും ഔട്ട് ആയതോടെ ഓസ്ട്രേലിയ വിജയം സ്വന്തമാക്കി. അസര്‍ അലി(5), ഹാരിസ് സൊഹൈല്‍(8), ആസാദ് ഷഫീഖ്(0), ഷാന്‍ മസൂദ്(42),ഇഫ്തിക്കർ അഹമ്മദ്(0) എന്നിവർ പെട്ടെന്ന് പുറത്തായി.






































