ഐഎസ്എല്‍: ഒഡീഷ-എടികെ ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ഇന്നത്തെ മത്സരത്തിനുള്ള സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു. ഇന്ന് ഒഡീഷ-എടികെ പോരാട്ടമാണ് നടക്കുന്നത്. നാലാം ജയത്തിനായി എടികെ ഇറങ്ങുമ്പോൾ രണ്ടാം ജയത്തിനായിട്ടാകും ഒഡീഷ്യ ഇറങ്ങുക.ഒഡീഷ ടീമിൽ ശുഭം സാരംഗി, നാരായണൻ ദാസ്, ജെറി, മാർട്ടിൻ എന്നിവർ ടീമിൽ ഇടം നേടി. അനസ്, അഗസ്റ്റിൻ, പ്രീതം, ഡേവിഡ് എന്നിൽ എടികെ ടീമിൽ ഇടം നേടി. ഇന്ന് രാത്രി 7:30ന് പുനയിലാണ് മത്സരം നടക്കുന്നത്.
മുംബൈ സിറ്റി എഫ്‌സിക്കെതിരെ ആധിപത്യം പുലർത്തുകയും കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ സമനില നേടുകയും ചെയ്ത ഒഡീഷ വിജയ പാതയിലാണ്. ഈ സീസണിലെ ആദ്യ മത്സരത്തിൽ മാത്രം തോറ്റ എടികെ തുടർച്ചയായ നാലാം ജയത്തിനായിട്ടാണ് ഇന്നിറങ്ങുന്നത്.
എടികെ: അരിന്ദം ഭട്ടാചാർജ, അഗസ്റ്റിൻ ഇനിഗ്യൂസ്, അനസ് എഡതോഡിക, പ്രീതം കോട്ടാൽ, പ്രബീർ ദാസ്,കാൾ മക് ഹഗ്,ജാവിയർ ഹെർണാണ്ടസ്, ജയേഷ് റാണെ, മൈക്കൽ സൂസരാജ്, ഡേവിഡ് വില്യംസ്, റോയ് കൃഷ്ണ.
ഒഡീഷ: അർഷദീപ്, ശുഭം, നാരായണൻ, ഡെൽഗഡോ, ഡയഗ്‌നെ, ജെറി, ടെബാർ, ഗ്വീഡിസ്, നന്ദകുമാർ, അരിഡെയ്ൻ, ലാൽഹ്ലിംപുവിയ.






































