ഇന്ത്യയിൽ ടെസ്റ്റ് മത്സരങ്ങൾക്ക് അഞ്ച് ദിവസം വേണ്ട : ഡേ നൈറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം
ഇന്ത്യ ബംഗ്ലാദേശ് ആദ്യ ഡേ നൈറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ഒരു ഇന്നിംഗിസിനും 46റൺസിന്റെയും തകർപ്പൻ ജയം. 152/6 എന്ന നിലയിൽ മൂന്നാം ദിവസം ബാറ്റിങ്ങ് ആരംഭിച്ച ബംഗ്ലാദേശിനെ ഇന്ത്യ 195 റൺസിന് ഓൾഔട്ടാക്കി. പേസര്‍മാരുടെ തകർപ്പൻ ബൗളിങ്ങിൽ ബംഗ്ലാദേശ് തകർന്നടിയുകയായിരുന്നു. ഒന്നാം ഇന്നിങ്ങ്സിൽ ഇന്ത്യ 241 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. ഇത് പിന്തുടര്‍ന്ന ബംഗ്ലാദേശ് അമ്പേ പരാജയപ്പെടുകയായിരുന്നു.ഉമേഷ് യാദവ് ആണ് ഇന്ന് ബംഗ്ലാദേശിനെ എറിഞ്ഞിട്ടത്. ഉമേഷ് യാദവ് അഞ്ചും, ഇഷാന്ത് ശർമ്മ നാലും വിക്കറ്റ് നേടി. ഇതോടെ രണ്ട് ടെസ്റ്റ് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി. ഇന്ത്യൻ ആധിപത്യമാണ് മൂന്ന് ദിവസവുംകാണാൻ കഴിഞ്ഞത്. ഇന്ത്യയുടെ തുടർച്ചയായ ഏഴാം വിജയമാണിത്.
152/6 എന്ന നിലയിൽ ഇന്ന് ബാറ്റിങ്ങ് ആരംഭിച്ച ബംഗ്ലാദേശിന് അവശേഷിച്ച നാല് വിക്കറ്റിൽ 43 റൺസ് ആണ് നേടിയത്. 74 റണ്‍സ് നേടിയ മുഷ്ഫിഖുര്‍ ആണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ. മറ്റാർക്കും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. രണ്ടാം ഇന്നിങ്സ് ആരംഭിച്ച ബംഗ്ലാദേശിന് ഇത്തവണയും ഇന്ത്യൻ പേസിൽ കാലിടറി. 13/4 എന്ന നിലയിൽ അവർ തകർന്നടിഞ്ഞു. പിന്നീട് മുഷ്ഫിഖുര്‍ റഹ്മാനും, മഹ്മദുള്ളയുമാണ്. ഇരുവരും ചേർന്ന് നടത്തിയത് ചെറുത്ത് നിൽപ്പാണ് ബംഗ്ലാദേശിനെ 100 കടത്തിയത്. 59 റണ്‍സ് നേടി മുഷ്ഫിഖുര്‍ പുറത്താകാതെ നിൽക്കുന്നതാണ് ബംഗ്ലാദേശിന്റെ ഏക ആശ്വാസം.39 റണ്‍സ് എടുത്ത മഹ്മദുള്ള പരിക്ക് മൂലം റിട്ടയര്‍ ഹര്‍ട്ട് ചെയ്തു.
ഇന്ത്യയുടെ ഒന്നാം ഇന്നിങ്ങ്സിൽ സെഞ്ചുറിയിലൂടെ കൊഹ്ലി ആദ്യ ഡേ നൈറ്റ് ടെസ്റ്റിൽ പിങ്ക് പന്തിൽ സെഞ്ചുറി നേടുന്ന ആദ്യ താരമായി മാറി. 199 റൺസിന്റെ കൂട്ടുകെട്ടാണ് രഹാനെയും, കോഹിലിയും ചേർന്ന് നേടിയത്. 137/3 എന്ന നിലയിലായിരുന്ന ഇന്ത്യയെ മികച്ച സ്കോറിൽ എത്തിച്ചത് ഈ കൂട്ടുകെട്ടാണ്.കൊഹ്ലിയെ കൂടാതെ ചേതേശ്വര്‍ പുജാര(55),രഹാനെ(51) എന്നിവരും മികച്ച ബാറ്റിങ്ങ് നടത്തി.






































