ഹിഗ്വയിന്റെ മികവിൽ സിരി എ യില്‍ യുവന്റസിനു വിജയം
സിരി എ യില്‍ ഇന്നലെ നടന്ന അറ്റലാന്റ യുവന്റസ് മൽസരത്തിൽ യുവന്റസിന് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് യുവന്റസ് വിജയം സ്വന്തമാക്കിയത്. ഹിഗ്വയിന്റെ ഓൾറൌണ്ട് മികവിലാണ് യുവന്റസ് വിജയിച്ചത്. മൂന്ന്ഗോളും ഹിഗ്വയിന്റെ മികവിലാണ് യുവന്റസ് നേടിയത്. ഒരു ഗോളിന് മുന്നിൽ നിന്ന അറ്റ്ലാന്റായ്ക്കെതിരെ മത്സരത്തിന്റെ അവസാന ഭാഗത്തിൽ തകർപ്പൻ തിരിച്ചുവരവ് നടത്തിയാണ് യുവന്റസ് മൂന്ന് ഗോളുകൾ നേടിയത്. നാല് ഗോളുകളും രണ്ടാം പകുതിയിൽ ആണ് പിറന്നത്.
ആദ്യ പകുതിയിൽ അറ്റ്ലാന്റയ്ക്ക് ലഭിച്ച പെനാൽറ്റി ഗോളാക്കി മട്ടൻ അവർക്ക് കഴിഞ്ഞില്ല. ഗോൾ രഹിത ആദ്യ പകുതിക്ക് ശേഷം 56-ാം മിനിറ്റില്‍ ഗോസന്സിലൂടെ അറ്റ്ലാന്റ ആദ്യ ഗോൾ നേടി. പിന്നീട് യുവന്റസ് ആക്രമണം അഴിച്ചുവിടുകയായിരുന്നു. 74,82,92 എന്നീ മിനിറ്റുകളിൽ അവർ ഗോളുകൾ നേടി. റൊണാൾഡോ ഇല്ലാതിരുമ്പന മൽസരത്തിൽ ഹിഗ്വയിന് ആണ് ആദ്യ രണ്ട് ഗോളുകളും നേടിയത്. മൂന്നാം ഗോൾ നേടിയത് ഡിബാല ആയിരുന്നു. ഈ സീസണിൽ സിരിഎയിൽ പരാജയമറിയാതെ യുവന്റസ് മികച്ച ഫോമിൽ ആണ്. 13 കളികളിൽ നിന്ന് 11 ജയവുമായി 35 പോയിന്റ് ആണ് യുവന്റസ് നേടിയത്.






































