സെഞ്ചുറിയിൽ സച്ചിൻറെ റെക്കോഡും മറികടന്ന് കോഹിലി
ഇന്ത്യ ബംഗ്ലാദേശ് ആദ്യ ഡേ നൈറ്റ് ടെസ്റ്റിൽ പിങ്ക് പന്തിൽ സെഞ്ചുറി നേടുന്ന ആദ്യ താരമായി കോഹിലി മാറിയത് കൂടാതെ മറ്റൊരു റെക്കോഡ് കൂടി കോഹിലി സ്വന്തമാക്കി. ഇത്തവണ സച്ചിൻറെ റെക്കോഡ് ആണ് മറികടന്നത്. ടെസ്റ്റിൽ തൻറെ ഇരുപത്തിയേഴാം സെഞ്ചുറി നേടിയതോടെ രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 70 സെഞ്ചുറികളെന്ന റെക്കോഡ് ആണ് കൊഹ്‌ലി സ്വന്തമാക്കിയത്.439 ഇന്നിംഗ്‌സുകളിൽ നിന്നാണ് കൊഹ്‌ലി 70 സെഞ്ചുറികൾ നേടിയത്. സച്ചിൻ 505 ഇന്നിംഗ്‌സുകളില്‍ നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്.
പിങ്ക് ടെസ്റ്റിൽ നിരവധി റെക്കോഡുകൾ ആണ് കോഹിലി നേടിയത്. സെഞ്ചുറി നേടിയതോടെ മറ്റൊരു റെക്കോഡിൽ സച്ചിനൊപ്പം എത്താനും കോഹ്‌ലിക്ക് കഴിഞ്ഞു. 141-ാം ഇന്നിംഗ്‌സില്‍ നിന്നാണ് രണ്ട് പേരും ടെസ്റ്റിൽ 27 സെഞ്ചുറികൾ നേടിയത്. ഇതിന് പുറമെ നായകനെന്ന നിലയില്‍ 5000 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി മാറുകയും ചെയ്തു. ബംഗ്ലാദേശിനെതിരെ 136 റൺസ് നേടിയതോടെ പിങ്ക് പന്തിൽ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ നേടുന്ന ക്യാപ്റ്റനെന്ന റെക്കോഡ് ജോ റൂട്ടിനൊപ്പം കൊഹ്‌ലി സ്വന്തമാക്കി.






































