Foot Ball Top News

ഐ.എസ്.എൽ: ബ്ലാസ്റ്റേഴ്‌സിന് മൂന്നാം തോൽവി

November 24, 2019

author:

ഐ.എസ്.എൽ: ബ്ലാസ്റ്റേഴ്‌സിന് മൂന്നാം തോൽവി

ബംഗളൂരുവിന്റെ ഹോം ഗ്രൗണ്ടിൽ ഇന്നലെ നടന്ന ബെംഗളൂരു എഫ്.സി കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി പോരാട്ടത്തിൽ ബംഗളുരുവിന് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ബെംഗളൂരു വിജയിച്ചത്. റെഫ്രിയുടെ തെറ്റായ ഓഫ്‌സൈഡ് വിളിയില്‍ അവസാന നിമിഷം കേരളം നേടിയ ഗോൾ നഷ്ട്ടമായി. ഈ സീസണിലെ മൂന്നാം തോൽവിയാണിത്. രണ്ടാം പകുതിയിലാണ് അവർ ഗോൾ നേടിയത്. നായകൻ സുനിൽ ഛേത്രിയാണ് വിജയ ഗോൾ നേടിയത്.

ഒന്നാം പകുതിയിൽ തകർപ്പൻ പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചത്. കിടിലൻ പാസ്സുകളും, ഷോട്ടുകളുമായി അവർ ഗ്രൗണ്ടിൽ നിറഞ്ഞു നിന്നു. രണ്ടാം പകുതിയിൽ അമ്പത്തിയഞ്ചാം മിനിറ്റിലാണ് ഛേത്രി ഗോൾ അടിച്ചത്.ആദ്യ പകുതിയിൽ ബംഗളൂരുവിനെ പേടിപ്പിക്കാൻ ബ്ലാസ്റ്റേഴ്സിനായി. നിരവധി തവണ ബ്ലാസ്റ്റേഴ്‌സ് പന്ത് ബെംഗളൂരുവിൻറെ വലയിൽ എത്തിക്കാൻ ശ്രമിച്ചു.എന്നാൽ രണ്ടാം പകുതിൽ ബെംഗളൂരു ആധിപത്യം സ്ഥാപിച്ചു.ഹെഡറിലൂടെയാണ് ഛേത്രി വിജയ ഗോൾ നേടിയത്. തോൽവിയോടെ ബ്ലാസ്റ്റേഴ്‌സ് നാല് പോയിന്റുമായി ഏഴാം സ്ഥാനത്താണ്. 9 പോയിന്റുമായി ബെംഗളൂരു എഫ്.സി പോയിന്റ് നിലയിൽ രണ്ടാമതെത്തി.

Leave a comment