Cricket Top News

ഡേ നൈറ്റ് ടെസ്റ്റ്: ജയത്തിനരികെ ഇന്ത്യ

November 24, 2019

author:

ഡേ നൈറ്റ് ടെസ്റ്റ്: ജയത്തിനരികെ ഇന്ത്യ

ഇന്ത്യ ബംഗ്ലാദേശ് ആദ്യ ഡേ നൈറ്റ് ടെസ്റ്റിൽ ഇന്ത്യ ജയത്തിനരികെ. രണ്ടാം ദിനം അവസാനിക്കുമ്പോൾ ബംഗ്ലാദേശ് 152/6 എന്ന നിലയിൽ പരതുകയാണ്.രണ്ടാം ദിവസവും ഇന്ത്യൻ ആധിപത്യം ആണ് കാണാൻ കഴിഞ്ഞത്. ഇത്തവണയും പേസർമാർ തന്നെയാണ് ബംഗ്ലാദേശിനെ ഒതുക്കിയത്. ഒന്നാം ഇന്നിങ്ങ്സിൽ ഇന്ത്യ 241 റണ്‍സിന്റെ ലീഡ് ആണ് നേടിയത്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്ങ്‌സ് 347-9 എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു. കോഹ്‌ലിയുടെ സെഞ്ചുറിയുടെ ബലത്തിലാണ് ഇന്ത്യ 241 റൺസിന്റെ ലീഡ് നേടിയത്.

രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ബംഗ്ലാദേശിന് ഇത്തവണയും ഇന്ത്യൻ പേസിൽ കാലിടറി. 13/4 എന്ന നിലയിൽ അവർ തകർന്നടിഞ്ഞു. പിന്നീട് മുഷ്‌ഫിഖുര്‍ റഹ്മാനും, മഹ്മദുള്ളയുമാണ്. ഇരുവരും ചേർന്ന് നടത്തിയത് ചെറുത്ത് നിൽപ്പാണ് ബംഗ്ലാദേശിനെ 100 കടത്തിയത്. 59 റണ്‍സ് നേടി മുഷ്‌ഫിഖുര്‍ പുറത്താകാതെ നിൽക്കുന്നതാണ് ബംഗ്ലാദേശിന്റെ ഏക ആശ്വാസം.39 റണ്‍സ് എടുത്ത മഹ്മദുള്ള പരിക്ക് മൂലം റിട്ടയര്‍ ഹര്‍ട്ട് ചെയ്തു. ഇഷാന്ത് ശർമ നാല് വിക്കറ്റ് നേടിയപ്പോൾ, ഉമേഷ് യാദവ് രണ്ട് വിക്കറ്റ് നേടി.

ഇന്ത്യയുടെ ഒന്നാം ഇന്നിങ്ങ്‌സിൽ സെഞ്ചുറിയിലൂടെ കൊഹ്‌ലി ആദ്യ ഡേ നൈറ്റ് ടെസ്റ്റിൽ പിങ്ക് പന്തിൽ സെഞ്ചുറി നേടുന്ന ആദ്യ താരമായി മാറി. 199 റൺസിന്റെ കൂട്ടുകെട്ടാണ് രഹാനെയും, കോഹിലിയും ചേർന്ന് നേടിയത്. 137/3 എന്ന നിലയിലായിരുന്ന ഇന്ത്യയെ മികച്ച സ്‌കോറിൽ എത്തിച്ചത് ഈ കൂട്ടുകെട്ടാണ്.കൊഹ്‌ലിയെ കൂടാതെ ചേതേശ്വര്‍ പുജാര(55),രഹാനെ(51) എന്നിവരും മികച്ച ബാറ്റിങ്ങ് നടത്തി. ഇന്ത്യൻ നിരയിൽ മറ്റാർക്കും തിളങ്ങാൻ ആയില്ല. .

Leave a comment