വാർണർക്ക് സെഞ്ചുറി:പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയ ശക്തമായ നിലയിൽ
പാകിസ്ഥാൻറെ ഓസ്‌ട്രേലിയൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയ ശക്തമായ നിലയിൽ. ഒന്നാം ഇന്നിങ്ങ്‌സിൽ പാകിസ്ഥാനെ 240 റൺസിൽ ഒതുക്കിയ ഓസ്‌ട്രേലിയ ശക്തമായ നിലയിലാണ്. രണ്ടാം ദിവസം കളി നിർത്തുമ്പോൾ അവർ ഒരു വിക്കറ്റ് നഷ്ടത്തിൽ 312 റൺസ് നേടിയിട്ടുണ്ട്. സെഞ്ചുറിയുമായി ഡേവിഡ് വാർണറും, 55 റണ്‍സ് നേടിയ മാര്‍നസ് ലാബുഷെയ്നുമാണ് ക്രീസിലുള്ളത്. 2 റണ്‍സിന്റെ ലീഡ് ആണ് ആസ്‌ട്രേലിയ നേടിയത്.
രണ്ടാം ദിവസം ബാറ്റിങ്ങ് ആരംഭിച്ച ഓസ്‌ട്രേലിയക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഡേവിഡ് വാർണറും, ജോ ബേണ്‍സും ചേർന്ന് തകർപ്പൻ ബാറ്റിങ്ങ് ആണ് അണ്ഡത്തിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 222 റൺസ് നേടി. സെഞ്ചുറിയിക്ക് മൂന്ന് റൺസ് അകലെ ജോ പുറത്തായി. രണ്ടാം വിക്കറ്റിൽ വാർണറും, മാര്‍നസ് ലാബുഷെയ്‌നും ചേർന്ന് 90 റൺസ് നേടിയിട്ടുണ്ട്. വാർണർ തകർപ്പൻ ബാറ്റിങ്ങ് ആണ് നടത്തിയത്. 151 റൺസ് ആണ് താരം നേടിയിരിക്കുന്നത്.
ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത പാകിസ്ഥാൻ മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ 75 റൺസ് ആണ് പാകിസ്ഥാൻ നേടിയത്. പിന്നീട് വന്ന ബാറ്റസ്മാൻമാർ എല്ലാം പെട്ടെന്ന് തന്നെ പുറത്തായി. 143-6 എന്ന സ്‌കോറിൽ പതറിയ പാകിസ്ഥാനെ ആസാദ് ഷെഫീഖ് ആണ് കരകയറ്റിയത്. ഏഴാം വിക്കറ്റിൽ ആസാദും, യാസിറും ചേർന്ന് 84 റൺസ് നേടി. ഇതിലൂടെയാണ് പാകിസ്ഥാൻ 200 കടന്നത്. മിച്ചെല്‍ സ്റ്റാര്‍ക്ക് നാല് വിക്കറ്റ് നേടിയപ്പോൾ, പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റ് നേടി.






































