ആദ്യ ഡേ നൈറ്റ് ടെസ്റ്റ്: ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ്ങ് തിരഞ്ഞെടുത്തു
ഇന്ത്യ ബംഗ്ലാദേശ് ആദ്യ ഡേ നൈറ്റ് ടെസ്റ്റിന് ഇന്ന് തുടക്കമാകും.ഇന്ത്യ ആദ്യമായാണ് പിങ്ക് ബോളിൽ കളിക്കാൻ ഇറങ്ങുന്നത്.ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ്ങ് തിരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ ഇല്ല. എന്നാൽ ബംഗ്ലാദേശ് ടീമിൽ രണ്ട് മാറ്റങ്ങൾ ആണ് ഉള്ളത്. മെഹിഡിയെയും, തൈജുൽ ഇസ്ലാമിനെയും അവർ ഒഴിവാക്കിയിട്ടുണ്ട്. ഒരു സ്പിന്നറുമായിട്ടാണ് ടീം ഇന്ന് ഇറങ്ങുന്നത്.
വൻ വരവേൽപ്പാണ് ഇന്ത്യയിൽ ഇതിന് ലഭിച്ചത്. നാളെ ഉച്ചക്ക് ഒരു മണിക്കാണ് മൽസരം ആരംഭിക്കുന്നത്.നവംബർ 22 മുതൽ 26 വരെയാണ് രണ്ടാം ടെസ്റ്റ് നടക്കുക. മത്സരത്തിനുള്ള എല്ലാ ടിക്കെറ്റുകളും വിറ്റ് തീർന്നതായി സൗരവ് ഗാംഗുലി അറിയിച്ചിരുന്നു. വളരെ ആവേശത്തിലാണ് ഇന്ത്യൻ ആരാധകർ. കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് മത്സരം നടക്കുന്നത്. എല്ലാവരും പിങ്ക് മയത്തിലാണ് സ്റ്റേഡിയത്തിൽ എത്തിയിരിക്കുന്നത്.
ബംഗ്ലാദേശ് (പ്ലേയിംഗ് ഇലവൻ): ഷാഡ്മാൻ ഇസ്ലാം, ഇമ്രുൽ കെയ്സ്, മോമിനുൽ ഹക്ക്, മുഹമ്മദ് മിഥുൻ, മുഷ്ഫിക്കർ റഹിം, മഹ്മൂദുള്ള, ലിറ്റൺ ദാസ്, നയീം ഹസൻ, അബു ജയ്ദ്, അൽ-അമിൻ ഹുസൈൻ, എബാദത്ത് ഹുസൈൻ.
ഇന്ത്യ (പ്ലേയിംഗ് ഇലവൻ): മയങ്ക് അഗർവാൾ, രോഹിത് ശർമ, ചേതേശ്വർ പൂജാര, വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, വൃദ്ധിമാൻ സാഹ, ഉമേഷ് യാദവ്, രവിചന്ദ്രൻ അശ്വിൻ, മുഹമ്മദ് ഷാമി, ഇഷാന്ത് ശർമ.






































