ഇന്ത്യൻ ഓപ്പണർ ശിഖർ ധവാന് പരിക്ക്
ഇന്ത്യൻ ഓപ്പണർ ശിഖർ ധവാന് പരിക്ക്. കാലിന് പരിക്കേറ്റ താരത്തിന് അഞ്ച് ദിവസത്തെ വിശ്രമം ആണ് പറഞ്ഞിരിക്കുന്നത്. മോശം ഫോമിൽ തുടരുന്ന ധവാന് ഒരു മത്സരത്തിലും മികച്ച പ്രകടനം നടത്താൻ സാധിച്ചിട്ടില്ല. ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയിലും താരം മോശം പ്രകടനമാണ് അണ്ഡത്തിയത്. പരിക്കിൻറെ കാര്യം ധവാൻ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
അഞ്ച് ദിവസത്തെ വിശ്രമം അനിവാര്യമായതിനാൽ മുഷ്താഖ് അലി ട്രോഫിയിൽ താരത്തിന് മത്സരിക്കാൻ കഴിയില്ല. ഇന്ത്യ വിൻഡീസ് പരമ്പരയിൽ ധവാൻ ടീമിൽ ഇടം നേടിയിട്ടുണ്ട്. ഈ വർഷത്തെ ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയ ധവാൻ പരിക്ക് മൂലം പിന്മാറുകയായിരുന്നു.അതിന് ശേഷം താരത്തിന് മികച്ച പ്രകടനം നടത്താൻ സാധിച്ചിട്ടില്ല. അഭ്യന്തര ക്രിക്കറ്റില്‍ ഡെല്‍ഹിക്ക് വേണ്ടി കളിച്ച് മികച്ച ഫോമിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും അതും നടന്നില്ല. പരിക്ക് കൂടി എത്തിയതോടെ താരം വീണ്ടും കാത്തിരിക്കേണ്ട അവസ്ഥയിലാണ്. മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ അഞ്ച് മത്സരങ്ങൾ കളിച്ചത്തിൽ 35 റൺസ് ആണ് താരത്തിൻറെ ടോപ് സ്‌കോർ.






































