കൊറിയ മാസറ്റേഴ്‌സ്: സമീര്‍ വര്‍മ്മയും രണ്ടാം റൗണ്ടിൽ പുറത്ത്
കൊറിയ മാസറ്റേഴ്‌സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അവസാന പ്രതീക്ഷ ആയിരുന്ന സമീർ വർമയും പുറത്തായി. ഇന്നലെ നടന്ന പുരുഷ സിംഗിൾസിൽ സൗത്ത് കൊറിയൻ താരം കിം ഡോംഗ്ഹുനിനോട് ആണ് സമീർ തോറ്റത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു തോൽവി. 39 മിനിറ്റ് നീണ്ട് നിന്ന മത്സരത്തിൽ ആദ്യ റൗണ്ടിൽ പൗരത്വ സമീറിനെ രണ്ടാം റൗണ്ടിൽ കിം ദയനീയമായി തോൽപ്പിച്ചു.സ്‌കോർ:19-21, 12-21.
സമീര്‍ തന്റെ സഹോദരന്‍ സൗരഭ് വര്‍മ്മയെ ആണ് ആദ്യ റൗണ്ടിൽ തോൽപ്പിച്ചത്.കിമ്മിനെതിരെ ആദ്യ ഗെയിമിൽ മികച്ച പ്രകടനമാണ് നടത്തിയത്. ജയിക്കാനായില്ലെങ്കിലും മികച്ച പോരാട്ടമാണ് ആദ്യ സെറ്റിൽ നടത്തിയത്. എന്നാൽ രണ്ടാം റൗണ്ടിൽ വലിയ പരാജയംനേ സമീറിന് ഏറ്റത്. സമീറിനെ ഒന്ന് അനങ്ങാൻ പോലും കിം സമ്മതിച്ചില്ല.സമീർ കൂടി പുറത്തായതോടെ ഇന്ത്യയുടെ അവസാന പ്രതീക്ഷയും അവസാനിച്ചു. ഇന്നലെ രാവിലെ നടന്ന മത്സരത്തിൽ ജപ്പാന്റെ കെന്റ സുനേയാമയോട് ശ്രീകാന്തും തോറ്റിരുന്നു.






































