ഇന്ത്യ ബംഗ്ലാദേശ് ആദ്യ ഡേ നൈറ്റ് ടെസ്റ്റിന് ഇന്ന് തുടക്കമാകും
ഇന്ത്യ ബംഗ്ലാദേശ് ആദ്യ ഡേ നൈറ്റ് ടെസ്റ്റിന് ഇന്ന് തുടക്കമാകും.ഇന്ത്യ ആദ്യമായാണ് പിങ്ക് ബോളിൽ കളിക്കാൻ ഇറങ്ങുന്നത്. വൻ വരവേൽപ്പാണ് ഇന്ത്യയിൽ ഇതിന് ലഭിച്ചത്. നാളെ ഉച്ചക്ക് ഒരു മണിക്കാണ് മൽസരം ആരംഭിക്കുന്നത്.
ബംഗ്ലാദേശ് പ്രസിഡന്റ് ഷേഖ് ഹസീന, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, കേന്ദ്ര മന്ത്രി അമിത് ഷാ എന്നിവർ മത്സരം കാണാൻ എത്തുമെന്നാണ് റിപ്പോർട്ട്. നവംബർ 22 മുതൽ 26 വരെയാണ് രണ്ടാം ടെസ്റ്റ് നടക്കുക. മത്സരത്തിനുള്ള എല്ലാ ടിക്കെറ്റുകളും വിറ്റ് തീർന്നതായി സൗരവ് ഗാംഗുലി അറിയിച്ചിരുന്നു. വളരെ ആവേശത്തിലാണ് ഇന്ത്യൻ ആരാധകർ. കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് മത്സരം നടക്കുന്നത്.






































