കൊറിയ മാസറ്റേഴ്സ്: കിഡാമ്പി ശ്രീകാന്ത് പുറത്ത്
കൊറിയ മാസറ്റേഴ്സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ സിംഗിൾസിൽ നിന്ന് കിഡാമ്പി ശ്രീകാന്ത് പുറത്ത്. ഇന്ന് നടന്ന രണ്ടാം റൗണ്ട് മത്സരത്തിൽ ജപ്പാന്റെ കെന്റ സുനേയാമയോടാണ് ശ്രീകാന്ത് തോറ്റത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു തോൽവി. സ്കോർ: 14-21, 19-21.
ആദ്യ ഗെയിമിൽ തുടർച്ചയായി ആറ് പോയിന്റുകൾ നേടി സുനയാമ ഇന്ത്യൻ ഷട്ട്ലറെ മറികടന്നു.എന്നാൽ രണ്ടാം ഗെയിമിൽ മികച്ച പ്രകടനമാണ് ശ്രീകാന്ത് നടത്തിയത്. ജയിക്കുമെന്ന് തോന്നിയെങ്കിലും പൊരുതി തോൽക്കുകയായിരുന്നു. ആറാം സീഡ് ശ്രീകാന്ത് ആദ്യ റൗണ്ടിൽ ഹോങ്കോങ്ങിന്റെ വോങ് വിംഗ് കി വിൻസെന്റിനെ 21-18,21-17ന് പരാജയപ്പെടുത്തിയിരുന്നുവെങ്കിലും ക്വാർട്ടർ ഫൈനലിൽ കടക്കുന്നതിൽ പരാജയപ്പെട്ടു.സമീർ വർമ്മ മാത്രമാണ് ടൂർണമെന്റിൽ ശേഷിക്കുന്ന ഒരു ഇന്ത്യക്കാരൻ. ദക്ഷിണ കൊറിയയുടെ കിം ഡോങ്ഹുനെ ഇന്ന് വൈകിട്ട് സമീർ നേരിടും.






































