അഞ്ചാം ടി20യിലും ഇന്ത്യക്ക് ജയം: പരമ്പര തൂത്തുവാരി ഇന്ത്യൻ വനിതകൾ
ഗയാന: ഏകദിന പരമ്പരയ്ക്ക് ശേഷം ആരംഭിച്ച ഇന്ത്യ വെസ്റ്റ് ഇൻഡീസ് വനിത ടി20 മത്സരത്തിലെ അഞ്ചാമത്തേയും അവസത്തേതുമായ ടി20 മത്സരത്തിലും ഇന്ത്യക്ക് ജയം. ഇതോടെ അഞ്ച് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര തൂത്തുവാരി. ഇന്ന് നടന്ന മത്സരത്തിൽ 61 റൺസിനാണ് ഇന്ത്യ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 134 റൺസ് പിന്തുടർന്ന് വിൻഡീസിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 73 റൺസ് നേടാനെ കഴിഞ്ഞൊള്ളു.
ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു.ആദ്യ രണ്ട് വിക്കറ്റുകൾ ഇന്ത്യക്ക് ആദ്യം തന്നെ നഷ്ട്ടപെട്ടെങ്കിലും ജെമിമ റോഡ്രിഗസും(), വ്യഥയും ചേർന്ന് തകർപ്പൻ ബാറ്റിംഗ് ആണ് നടത്തിയത്. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 107 റൺസ് ആണ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് താളം കണ്ടെത്താൻ കഴിഞ്ഞില്ല. പതിവ് പോലെ വിക്കറ്റുകളും നഷ്ടമായി. വിൻഡീസിന്റെ രണ്ട് താരങ്ങൾ മാത്രമാണ് രണ്ടക്കം കണ്ടത്. ഇന്ത്യക്ക് വേണ്ടി അനൂജ രണ്ട് വിക്കറ്റ് നേടി.






































