Foot Ball Top News

യൂറോ കപ്പ് യോഗ്യതാ റൗണ്ടില്‍ ഇറ്റലിക്ക് വമ്പൻ ജയം

November 19, 2019

author:

യൂറോ കപ്പ് യോഗ്യതാ റൗണ്ടില്‍ ഇറ്റലിക്ക് വമ്പൻ ജയം

ഇന്ന് നടന്ന യൂറോ കപ്പ് യോഗ്യതാ റൗണ്ടില്‍ ഇറ്റലിക്ക് ജയം. അര്‍മേനിയയെ ഒന്നിനെതിരെ ഒൻപത് ഗോളുകൾക്കാണ് ഇറ്റലി തോൽപ്പിച്ചത്. തകർപ്പൻ പ്രകടനമാണ് ഇറ്റലി നടത്തിയത്. പത്ത് ഗോളുകൾ പിറന്ന മത്സരത്തിൽ ആദ്യ പകുതിയിൽ നാലും, രണ്ടാം പകുതിയിൽ ആറും ഗോളുകൾ ആണ് പിറന്നത്. തികച്ചും ഏകപക്ഷീയമായ മത്സരത്തിൽ ഇറ്റലിയുടെ സർവാധിപത്യം ആണ് ഇന്ന് ഗ്രൗണ്ടിൽ കാണാൻ കഴിഞ്ഞത്. ഇറ്റലിയുടെ യോഗ്യത റൗണ്ടിലെ അവസാന മത്സരമായിരുന്നു ഇത്.

ഇമ്മൊബിലെ, സനിയോളൊ, ബരെല, റോമാഗ്നലി, ജോര്‍ഗീഞ്ഞൊ, ഒര്‍സോലൊനി, ചീസ എന്നിവരാണ് ഇറ്റലിക്ക് വേണ്ടി ഗോളുകൾ നേടിയത്. ഇമ്മൊബിലെയും, യുവതാരം സനിയോളൊയും രണ്ട് ഗോളുകൾ വീതം നേടി. എഡ്‌ഗർ ആണ് അര്‍മേനിയക്ക് വേണ്ടി ഒരു ഗോൾ നേടിയത്. കളിച്ച എല്ലാ മത്സരങ്ങളും ജയിച്ച ഇറ്റലിയുടെ തുടര്‍ച്ചയായി പതിനൊന്നാം വിജയമാണിത്.

Leave a comment