Cricket Top News

ടി20 റാങ്കിങ്ങില്‍ അഫ്‌ഗാൻ ആധിപത്യം

November 19, 2019

author:

ടി20 റാങ്കിങ്ങില്‍ അഫ്‌ഗാൻ ആധിപത്യം

വെസ്റ്റിൻഡീസ് അഫ്ഗാൻ ടി20 പരമ്പരയ്ക്ക് ശേഷം ഐസിസി പുറത്തുവിട്ട പുതിയ റാങ്കിങ്ങില്‍ അഫ്‌ഗാൻ ആധിപത്യം. ആദ്യ രണ്ട് സ്ഥാനങ്ങളിൽ അഫ്ഗാൻ താരങ്ങൾ എത്തി. റാഷിദ് ഖാൻ നേരത്തെ തന്നെ ഒന്നാം സ്ഥാനം നേടിയിരുന്നു. എന്നാൽ ആറ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി മുജീബ് റഹ്മാന്‍ രണ്ടാം സ്ഥാനെത്തി. വിൻഡീസിനെതിരെയുള്ള ടി20 പരമ്പരയിൽ തകർപ്പൻ പ്രകടനം നടത്തിയതോടെയാണ് താരത്തിന് ഈ നേട്ടം ഉണ്ടായത്.മിച്ചല്‍ സാന്റ്നറെ പിന്നിലാക്കിയാണ് താരം രണ്ടാം സ്ഥത്തെത്തിയത്.

ആദ്യ പത്ത് സ്ഥാനങ്ങളിൽ ഒരു ഇന്ത്യൻ താരം പോലും ഇല്ല. ഇത് ആദ്യമായാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ അഫ്ഗാൻ താരങ്ങൾ എത്തുന്നത്. വിൻഡീസിനെതിരെയുള്ള മത്സരം അഫ്ഗാൻ 2-1 ജയിച്ചിരുന്നു. ബൗളർമാരുടെ മികവിലാണ് അഫ്ഗാൻ രണ്ട് കളിയും ജയിച്ചത്.

Leave a comment