രണ്ടാം സൗഹൃദ മത്സരത്തിൽ അര്‍ജന്റീന ഇന്ന് ഉറുഗ്വേയെ നേരിടും
ടെല്‍ അവിവ്: അര്‍ജന്റീന ഇന്ന് യുറുഗ്വായെ നേരിടും. രണ്ടാം സൗഹൃദ മത്സരമാണ് ഇന്ന് നടക്കുന്നത്. ആദ്യ മത്സരത്തിൽ അര്‍ജന്റീന ബ്രസീലിനെ തോൽപ്പിച്ചിരുന്നു. ഇസ്രായേലിലെ ടെല്‍ അവിവ് ബ്ലൂംഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ മെസ്സിയുടെ മികവിൽ ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചതിൻറെ ആത്മവിശ്വാസത്തിലാണ് അവർ രണ്ടാം മത്സരത്തിന് ഇറങ്ങുന്നത്. മൂന്നു മാസത്തെ വിലക്കിനു ശേഷം തിരിച്ചെത്തിയ മെസ്സി ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് നടത്തിയത്.
ഇന്ത്യന്‍ സമയം ചൊവ്വാഴ്ച പുലര്‍ച്ചെ 12.45ന് ആണ് മത്സരം നടക്കുന്നത്. അർജന്റീനയുടെ സെര്‍ജിയോ അഗ്യൂറോ ഇന്ന് കളിക്കുമെന്നാണ് റിപ്പോർട്ട്. ബ്രസീലിനെതിരെയുള്ള മത്സരത്തിൽ താരം കളിച്ചിരുന്നില്ല. മെസ്സി ടീമിലെത്തിയതോടെ ഈ സീസണിലെ ഏറ്റവും മികച്ച പ്രകടനമാണ് അർജന്റീന കഴിഞ്ഞ മത്സരത്തിൽ പുറത്തെടുത്തത്. സുവാരസിന്റെ യുറുഗ്വായും മെസ്സിയുടെ അർജന്റീനയും തമ്മിലുള്ള മൽസരം കാണാൻ ആരാധകർ കാത്തിരിക്കുകയാണ്.