ഐസിസി ടെസ്റ്റ് റാങ്കിങ് : ഷമിക്കും, മായങ്ക് അഗർവാളിനും മുന്നേറ്റം
ഇന്ത്യ ബംഗ്ലാദേശ് ടെസ്റ്റ് മത്സരത്തിന് ശേഷം പുറത്തിറങ്ങിയ ഐസിസിയുടെ ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യൻ താരങ്ങൾക്ക് മുന്നേറ്റം. ആദ്യ ടെസ്റ്റിൽ ഏഴ് വിക്കറ്റ് നേടിയ ഷമിക്കും, ഇരട്ട സെഞ്ചുറി നേടിയ മായങ്ക് അഗർവാളിനും ആണ് റാങ്കിങ്ങിൽ വൻ മുന്നേറ്റം ഉണടായിരിക്കുന്നത്. ബൗളിങ്ങ് മികവിൽ ഷമി ആദ്യ പത്ത് റാങ്കിനുള്ളി എത്തിയപ്പോൾ ബാറ്റിങ്ങിൽ മായങ്ക് പതിനൊന്നാം സ്ഥാനതെത്തി.
ബംഗ്ലാദേശിനെതിരെ മായങ്ക് 243 റൺസ് ആണ് നേടിയത്. ഇത് രണ്ടാം തവണയാണ് മായങ്ക് ഇരട്ട ശതകം നേടുന്നത്. ഷമി എട്ട് സ്ഥാനം മെച്ചപ്പെടുത്തിയാണ് ആദ്യ പത്തിൽ എത്തിയത്. നിലവിൽ ഏഴാം സ്ഥാനത്താണ് ഷമി ഇപ്പോൾ ഉള്ളത്. രണ്ട് ഇന്ത്യൻ പേസ് ബൗളർമാരാണ് ആദ്യ പത്ത് സ്ഥാനങ്ങളിൽ ഉള്ളത്. ബുംറയാണ് ഷമിയെക്കൂടാതെ ആദ്യ പത്തിൽ ഉള്ളത്. നാലാം സ്ഥാനത്താണ് ബുംറ. 790 പോയിന്റ് ആണ് ഷമിക്കുള്ളത്. ബുംറയ്ക്ക് 802 പോയിന്റുമാണ് ഉള്ളത്. ഓസ്‌ട്രേലിയൻ താരം പാറ്റ് കുമ്മിൻസ് ആണ് ഒന്നാം സ്ഥാനത്തുള്ളത്. 908 പോയിന്റ് ആണ് കുമ്മിൻസിനുള്ളത്.