ഐഎസ്എൽ: നോർത്ത് ഈസ്റ്റിന് ശക്തിപകരാൻ ഗലേയോ എത്തി
ഐഎസ്എൽ സീസണിൽ മോശം അല്ലാത്ത പ്രകടനമാണ് നോർത്ത് ഈസ്റ്റ് നടത്തുന്നത്. ഒരു കാളി പോലും ഇതുവരെ അവർ തൊട്ടിട്ടില്ല. നാല് കളികളിൽ നിന്ന് രണ്ട് കളി ജയിച്ച ടീമിന് രണ്ട് സമനിലയാണ് ഉള്ളത്. ടീമിന് ശക്തി പകരാൻ ഒരാളുകൂടി എത്തുകയാണ്.മിഡ്ഫീല്‍ഡര്‍ ഗലേയോ ആണ് പരിക്ക് മാറി ടീമിൽ തിരിച്ചെത്തുന്നത്.ഗലേയോ സൗഹൃദ മത്സരത്തിൽ കളിക്കുകയും ചെയ്തു. നോര്‍ത്ത് ഈസ്റ്റും ഈസ്റ്റ് ബംഗാളും തമ്മിലുള്ള സൗഹൃദ മത്സരത്തിലാണ് താരം കളിച്ചത്. 70 മിനിറ്റ് താരം കളിച്ചു.ഐ എസ് എല്‍ സെമി ഫൈനല്‍ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്.
250 ദിവസത്തിന് ശേഷമാണ് താരം മൈതാനത്ത് കളിക്കാൻ ഇറങ്ങുന്നത്. ബെംഗളൂരു സ്ട്രൈക്കര്‍ മികു ഷോട്ട് എടുക്കുന്നതിനിടയില്‍ ഗലേയോയുടെ കാലില്‍ കിക്ക് ചെയ്യുകയായിരുന്നു. ഇതിലൂടെ താരത്തിന് രണ്ട് പൊട്ടലുകൾ ഉണ്ടായി. പരിക്ക് ഭേദമായി താരം എത്തിയതോടെ ടീമിൻറെ ശക്തി വീണ്ടും കൂടി.