അലന്‍ ബോര്‍ഡറുടെ റെക്കോര്‍ഡിനൊപ്പം ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലി
ക്യാപ്റ്റൻ എന്ന നിലയിൽ നിരവധി നേട്ടങ്ങളാണ് ഇന്ത്യൻ നായകൻ കോഹിലി നേടുന്നത്. ടെസ്റ്റിൽ ധോണിയുടെ റെക്കോഡ് മറികടന്ന് കോഹിലി ഇപ്പോൾ അലന്‍ ബോര്‍ഡറുടെ റെക്കോര്‍ഡിനൊപ്പം എത്തിയിരിക്കുകയാണ്. ഇന്നലെ ബംഗ്ലാദേശിനെ തോൽപ്പിച്ചതോടെ റ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്തെത്തി. 32 മത്സരങ്ങളാണ് കോഹ്‌ലിയുടെ നേതൃത്വത്തിൽ ഇന്ത്യ വിജയിച്ചത്. മുന്‍ ഓസീസ് നായകന്‍ അലന്‍ ബോര്‍ഡറും ഇത്രയും വിജയങ്ങൾ നേടിയിട്ടുണ്ട്.
ഈ വിജയക്കണക്കുകളിൽ ഗ്രെയിം സ്മിത്താണ് ഒന്നാമത്. 53 വിജയങ്ങളാണ് അദേഹത്തിന്റെ പേരിലുള്ളത്. ഇന്നലെ ബംഗ്ലാദേശിനെ ഇന്നിങ്‌സിനും 130 റണ്‍സിനും തോൽപ്പിച്ചതോടെയാണ് താരം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ഇന്നിങ്‌സ് ജയങ്ങള്‍ സ്വന്തമാക്കിയ ഇന്ത്യന്‍ നായകന്‍ എന്ന നേട്ടമാണ് കൊഹ്‌ലി ഇന്നലെ നേടിയിരുന്നു.