ദീപക് ചഹാറിന് ഹാട്രിക്ക്: മൂന്നാം ടി20 വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി
നാഗ്‌പൂർ : ബംഗ്ലദേശിൻറെ ഇന്ത്യൻ പര്യടനത്തിലെ ടി20 പരമ്പരയിലെ മൂന്നാം മൽസരത്തിൽ ഇന്ത്യക്ക് വിജയം. ഇന്നലെ നടന്ന മൽസരത്തിൽ ഇന്ത്യ 30 റൺസിനാണ് ബംഗ്ലാദേശിനെ തോൽപ്പിച്ചത്. ജയത്തോടെ ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കി. ബൗളർമാരുടെ തകർപ്പൻ പ്രകടനത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 174 റൺസ് പിന്തുടർന്ന ബംഗ്ലാദേശ് ഇന്നിങ്സ് 144 റൺസിന് അവസാനിച്ചു.മികച്ച നിലയിലായിരുന്നു ബംഗ്ലാദേശിനെ ദീപക് ചഹാർ ആണ് ഒതുക്കിയത്.
ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.ഓപ്പണർമാരെ ആദ്യം തന്നെ ഇന്ത്യക്ക് നഷ്ടമായി. രണ്ട് റൺസ് എടുത്ത രോഹിത് ശർമ്മയെ ആണ് ഇന്ത്യക്ക് ആദ്യം നഷ്ട്ടമായി. പിന്നാലെ 19 റൺസ് എടുത്ത ധവാനെയും ഇന്ത്യക്ക് നഷ്ടമായി. 35/2 എന്ന നിലയിൽ പരുങ്ങിയ ഇന്ത്യയെ കെ എൽ രാഹുലും(52),ശ്രെയസ് അയ്യരും(62) ചേർന്നാണ് ഇന്ത്യയെ കരകയറ്റിയത്. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 59 റൺസ് നേടി,. ഇവരുടെ ബാറ്റിങ്ങ് മികവിലാണ് ഇന്ത്യ 174 റൺസ് നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് ആദ്യ രണ്ട് വിക്കറ്റുകൾ 12 റൺസിനിടെ നഷ്ടമായി. പിന്നീട് മൂന്നാം വിക്കറ്റിൽ മൊഹമ്മദ് നയിം(81), മുഹമ്മ്ദ് മിഥുൻ(27) എന്നിവർ ചേർന്ന് മികച്ച കൂട്ട്കെട്ടാണ് ഉണ്ടാക്കിയത്. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 98 റൺസാണ് നേടിയത്. ഇവർ രണ്ട് പേരും പുറത്തായതോടെ ബംഗ്ലാദേശിന്റെ പതനം ആരംഭിച്ചു. ഹാട്രിക് നേടി ചഹാർ ബംഗ്ലാദേശിനെ ചുരുട്ടിക്കൂട്ടുകയായിരുന്നു. 3.2 ഓവറില്‍ ഏഴ് റണ്‍സ് മാത്രം വഴങ്ങി ഹാട്രിക് അടക്കം ആറ് വിക്കറ്റ് ആണ് താരം നേടിയത്. ഇന്ത്യക്ക് വേണ്ടി ശിവം ദുബെ മൂന്ന് വിക്കറ്റ് നേടി. ജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി. ഋഷഭ പന്ത് ഇത്തവണയും നിരാശയാണ് സമ്മാനിച്ചത്.






































