നാലാം ടി20യിൽ ന്യൂസിലൻഡിനെതിരെ ഇംഗ്ളണ്ടിന് 76 റൺസിൻറെ ജയം
ന്യൂസിലൻഡ് ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയിലെ നാലാം ടി20 മത്സരത്തിൽ ഇംഗ്ലണ്ടിന് ജയം. ഇംഗ്ളണ്ട് ഉയർത്തിയ കൂറ്റൻ സ്കോർ പിന്തുടർന്ന ന്യൂസിലൻഡിനെ അവർ 165 റൺസിന് ഓൾഔട്ടാക്കി. 76 റൺസിന്റെ തകർപ്പൻ ജയമാണ് ഇംഗ്ളണ്ട് നേടിയത്. ജയത്തോടെ അഞ്ച് മത്സരങ്ങൾ ഉള്ള പരമ്പര ഇപ്പോൾ സമനിലയിൽ ആയി. അവസാന മത്സരം രണ്ട് ടീമുകൾക്കും നിർണായകമാണ്.
മാത്യൂ പാര്ക്കിന്സണ് ആണ് ന്യൂസിലൻഡിന് എറിഞ്ഞിട്ടത്. നാല് വിക്കറ്റുകൾ ആണ് താരം നേടിയത്. ഇംഗ്ലണ്ട് ഉയർത്തിയ 241 റൺസ് പിന്തുടർന്ന ന്യൂസിലൻഡിനെ 16.5 ഓവറിൽ ഇംഗ്ളണ്ട് പുറത്താക്കി. ടിം സൗത്തിയാണ്(39) ന്യൂസിലൻഡിന്റെ ടോപ് സ്കോറർ. ഒന്നാം വിക്കറ്റിൽ ന്യൂസിലൻഡ് 54 റൺസ് നേടി. ആദ്യ വിക്കറ്റ് വീണതിന് ശേഷം ന്യൂസിലൻഡിന്റെ വിക്കറ്റുകൾ പെട്ടെന്ന് തന്നെ നഷ്ടമായി. ഡേവിഡിൻറെ സെഞ്ചുറിയും, മോർഗൻറെ അർദ്ധശതകത്തിന്റെയും ബലത്തിലാണ് ഇംഗ്ളണ്ട് കൂറ്റൻ സ്കോർ നേടിയത്.
ടോസ് നേടിയ ന്യൂസിലൻഡ് ബൗളിങ്ങ് തിരഞ്ഞെടുക്കുമാകയായിരുന്നു. ആ തീരുമാനം ശെരി വെയ്ക്കുന്ന രീതിയിൽ ആയിരുന്നു ന്യൂസിലൻഡിന്റെ ബൗളിങ്ങ്. ഇംഗ്ലണ്ടിന്റെ ആദ്യ വിക്കറ്റ് 16 റൺസിൽ നഷ്ടമായി. പിന്നീട് എത്തിയ ഡേവിഡ് പതുക്കെ റൺസ് നേടാൻ തുടങ്ങി. എന്നാൽ സ്കോർ 58ൽ നിൽക്കെ അവർക്ക് രണ്ടാം വിക്കറ്റ് നഷ്ട്ടമായി. അതിന് ശേഷം എത്തിയ ഇയോൺ മോർഗനുമായി ചേർന്ന് ഡേവിഡ് മികച്ച ബാറ്റിങ്ങ് ആണ് നടത്തിയത്. രണ്ട് പേരുംകൂടി ന്യൂസിലൻഡ് ബൗളർമാരെ തലങ്ങും വിലങ്ങും അടിച്ചൊതുക്കി. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 182 റൺസാണ് അടിച്ചുകൂട്ടിയത്. മോർഗൻ 91 റൺസ് എടുത്ത് പുറത്തായി. ഡേവിഡ് 103 റൺസുമായി പുറത്താകാതെ നിന്നു. ന്യൂസിലൻഡിന് വേണ്ടി മിച്ചൽ സാന്റ്നർ രണ്ട് വിക്കറ്റ് നേടി.






































