Foot Ball Top News

ഫിഫ അണ്ടര്‍ 17 ലോകകപ്പ്: ബ്രസീല്‍ ക്വാര്‍ട്ടറില്‍

November 7, 2019

author:

ഫിഫ അണ്ടര്‍ 17 ലോകകപ്പ്: ബ്രസീല്‍ ക്വാര്‍ട്ടറില്‍

പതിനെട്ടാമത് ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ ശക്തരായ ചിലിയെ തോൽപ്പിച്ച് ബ്രസീൽ ക്വാര്‍ട്ടറിൽ പ്രവേശിച്ചു.ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്രസീൽ വിജയിച്ചത്.ആദ്യ പകുതിയിൽ നാല് ഗോളുകൾ പിറന്ന മത്സരത്തിൽ രണ്ടാം പകുതിയിൽ ബ്രസീൽ താരം ഡീഗോ നേടിയ ഗോളിലാണ് ബ്രസീൽ വിജയം നേടിയത്. മത്സരത്തിൽ രണ്ട് താരങ്ങൾ ഇരട്ട ഗോളുകൾ നേടി.

2-1 എന്ന സ്‌കോറിൽ ചിലി മുന്നിട്ട് നിന്ന മത്സരത്തിൽ ശ്കതമായ തിരിച്ചുവരവ് നടത്തിയാണ് ബ്രസീൽ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. മത്സരം തുടങ്ങി എട്ടാം മിനിറ്റിൽ ബ്രസീൽ ആദ്യ ഗോൾ നേടി. എന്നാൽ ഇരുപത്തിയഞ്ചാം മിനിറ്റിൽ ചിലി ആദ്യ ഗോൾ നേടി സ്‌കോർ സമനിലയിൽ എത്തിച്ചു. പിന്നീട് നാല്പത്തിയൊന്നാം മിനിറ്റിൽ ചിലി രണ്ടാം ഗോൾ നേടി ലീഡ് ഉയർത്തി. ചിലിക്ക് വേണ്ടി രണ്ട് ഗോളുകളും നേടിയത്  ക്രുസ് ആണ്. എന്നാൽ ഒന്നാം പകുതി അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ ബ്രസീൽ പെനാൽറ്റിയിലൂടെ രണ്ടാം ഗോൾ നേടി. ഈ രണ്ട് ഗോളുകളും കായിയോ ജോഗെയാണ്. പിന്നീട് അറുപത്തിയഞ്ചാം മിനിറ്റിൽ രണ്ടാം പകുതിയിൽ ഡീഗോ  വിജയ ഗോൾ നേടി.

രണ്ടാം പകുതിയിൽ ബ്രസീലിന് മികച്ച ഗോൾ സ്‌കോറിംഗ് അവസരങ്ങളുണ്ടായിരുന്നുവെങ്കിലും അത് മുതലാക്കാൻ കഴിഞ്ഞില്ല. അതേസമയം ചിലിക്ക് രണ്ടാം പകുതിയിൽ ഗ്രൗണ്ടിൽ ആധിപത്യം സ്ഥാപിക്കാനുംസാധിച്ചില്ല. നവംബർ 11 നടക്കുന്ന ഇക്വഡോർ, ഇറ്റലി മത്സരത്തിലെ വിജയിയെ ആണ് ബ്രസീൽ ക്വാര്‍ട്ടറില്‍ നേരിടുക.

Leave a comment