Foot Ball Top News

ചാമ്പ്യൻസ് ലീഗിൽ റയല്‍ മാഡ്രിഡിൻറെ ഗോൾ മഴ

November 7, 2019

author:

ചാമ്പ്യൻസ് ലീഗിൽ റയല്‍ മാഡ്രിഡിൻറെ ഗോൾ മഴ

ചാമ്പ്യൻസ് ലീഗിൽ ഇന്ന് നടന്ന മൽസരത്തിൽ റയൽ മാഡ്രിഡിന് തകർപ്പൻ ജയം.  ഗാലറ്റസരക്കെതിരെ എതിരില്ലാത്ത ആറ് ഗോളുകൾ നേടിയാണ് റയൽ മാഡ്രിഡ് വിജയിച്ചത്. ഗോൾ മഴ തീർത്ത മത്സരത്തിൽ മാഡ്രിഡ് താരം റോഡ്രിഗോ ഹാട്രിക് നേടി, കൂടാതെ  കരീം ബെന്‍സേമ രണ്ട് ഗോളുകളും നേടി. ഗ്രൗണ്ടിൽ നിറഞ്ഞ് കളിച്ച മാഡ്രിഡിന് മുന്നിൽ നോക്കുകുത്തികളായി നിൽക്കാനേ ഗാലറ്റസയ്ക്ക് കഴിഞ്ഞൊള്ളു. ജയത്തോടെ മാഡ്രിഡ് പോയിന്റ് പട്ടികയിൽ രണ്ടാമതെത്തി.

ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരങ്ങളിൽ മോശം പ്രകടനമാണ് റയൽ മാഡ്രിഡ് നടത്തിയത്. എന്നാൽ ഇപ്പോൾ തകർപ്പൻ തിരിച്ചുവരവാണ് നടത്തിയത്. മത്സരം തുടങ്ങിയപ്പോൾ മുതൽ റയൽ ആക്രമണം അഴിച്ചുവിട്ടു. ആദ്യ ഏഴ് മിനിറ്റിൽ രണ്ട് ഗോളുകൾ ആണ് പിറന്നത്.  റോഡ്രിഗോയാണ് രണ്ട് ഗോളുകളും നേടിയത്. അതിന് ശേഷം പതിനാലാം മിനിറ്റിൽ റയലിന് ലഭിച്ച പെൺലാറ്റി റാമോസ് മൂന്നാം ഗോൾ നേടി. ആദ്യ പകുതി അവസാനിക്കാൻ മിനിട്ടുകൾ  ബാക്കി നിൽക്കെ കരീം ബെന്‍സേമ നാലാം ഗോൾ നേടി. രണ്ടമ്മ പകുതിയിൽ കരീം തന്റെ രണ്ടാം ഗോൾ നേടുകയും, റയല്‍ മാഡ്രിഡിനു വേണ്ടി 50ാം ഗോൾ നേടുകയും ചെയ്തു. കളിയുടെ ഇഞ്ചുറി ടൈമിൽ ആണ് ആറാം ഗോൾ പിറന്നത്. ഇതിലൂടെ റോഡ്രിഗോ ഹാട്രിക് നേടി.

Leave a comment