പകരത്തിനു പകരം: രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ വനിതകൾക്ക് ജയം
ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിലെ ആദ്യ മത്സരത്തിലെ തോൽവിക്ക് പകരം വീട്ടി ഇന്ത്യ. ഞായറാഴ്ച നടന്ന രണ്ടാം മത്സരത്തിൽ ഇന്ത്യൻ വനിതകൾ വിൻഡീസിനെ 53 റൺസിന് തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അമ്പത് ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിനെ ഇന്ത്യൻ ബൗളർമാർ 138 റൺസിന് ഓൾഔട്ടാക്കി. ഇന്ത്യൻ ബൗളര്മാരുടെ തകർപ്പൻ ബൗളിംഗ് മികവിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് ബാറ്റിങ് തകർച്ചയാണ് ഉണ്ടായത്. പൂനം(77),മിത്തലി(40), ഹർമൻ പ്രീത് (46) എന്നിവരുടെ ബാറ്റിങ് മികവിലാണ് ഇന്ത്യ പൊരുതാവുന്ന സ്‌കോർ നേടിയത്. വിൻഡീസിന് വേണ്ടി ആലിയയും, ഫ്ലെച്ചറും രണ്ട് വിക്കറ്റ് വീതം നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് ഒരു സമയത്തും ആധിപത്യം നേടാൻ ആയില്ല. ഇന്ത്യൻ ബൗളിങ്ങിൽ കറങ്ങിയ വിൻഡീസ് ഇന്നിങ്‌സ് 138ൽ അവസാനിക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി രാജേശ്വരി, പൂനം യാദവ്, ദീപ്തി ശർമ്മ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. മൂന്ന് ഏകദിനങ്ങൾ ഉള്ള പരമ്പര ഇപ്പോൾ 1-1 എന്ന നിലയിലാണ്. അവസാന ഏകദിനം നാളെ നടക്കും.






































