മൂന്നാം ടി20: ന്യൂസിലന്ഡിനെതിരെ ഇംഗ്ളണ്ടിന് 181 റൺസ് വിജയലക്ഷ്യം
ന്യൂസിലൻഡ് ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ന്യൂസിലന്ഡിനെതിരെ ഇംഗ്ളണ്ടിന് 181 റൺസ് വിജയലക്ഷ്യം. സാക്സ്റ്റൺ ഓവൽ സ്റ്റേഡിയത്തിൽ ഇന്ന് രാവിലെ ആരംഭിച്ച മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് നേടി. മിൿച ബാറ്റിംഗ് പ്രകടനമാണ് ന്യൂസിലൻഡ് നടത്തിയത്. അംറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ളണ്ടിന് ഒരു വിക്കറ്റ് നഷ്ടമായി. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇംഗ്ലണ്ട് 6 ഓവറിൽ 46/1 എന്ന നിലയിലാണ് ഡേവിഡ് മലനും(24), ജെയിംസ് വിൻസുമാണ്(2) ക്രീസിൽ. 18 റൺസ് നേടിയ ടോമിൻറെ വിക്കറ്റ് ആണ് ഇംഗ്ലണ്ടിന് നഷ്ടമായത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലൻഡിന് ആദ്യ മൂന്ന് വിക്കറ്റുകൾ 69 റൺസിനിടെ നഷ്ടമായി. പിന്നീടെത്തിയ കോളിൻ ഡി ഗ്രാൻഹോം തകർപ്പൻ പ്രകടനമാണ് നടത്തിയത്. 66 റൺസാണ് കോളിൻ ഡി ഗ്രാൻഹോം റോസ് ടെയ്‌ലറുമായി ചേർന്ന് നാലാം വിക്കറ്റിൽ നേടിയത്. ഈ കൂട്ടുകെട്ടാണ് ന്യൂസിലൻഡിനെ മികച്ച സ്‌കോറിൽ എത്തിച്ചത്. റോസ് ടെയ്‌ലർ 27 റൺസ് നേടിയപ്പോൾ, കോളിൻ ഡി ഗ്രാൻഹോം55 റൺസ് നേടി. ഇംഗ്ലണ്ടിന് വേണ്ടി ടോം കുറാൻ രണ്ട് വിക്കറ്റ് നേടി.






































