രണ്ടാം ടി20: ന്യൂസിലൻഡിനെതിരെ ഇംഗ്ലണ്ടിന് 177 റൺസ് വിജയലക്ഷ്യം
ന്യൂസിലൻഡ് ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിന് 177 റൺസ് വിജയലക്ഷ്യം.ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റ് നഷ്ടമായി. ഒടുവിൽ വിവരം കിട്ടുമ്പോൾ അവർ 40 /2 എന്ന നിലയിലാണ്.ഡേവിഡ് മലനും(5 ), മോർഗാനുമാണ്(32) ക്രീസിൽ. ടിം സൗത്തി, ലോക്കി ഫെർഗൂസൺ എന്നിവർക്കാണ് വിക്കറ്റ് ലഭിച്ചത്.
ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് മികച്ച ബാറ്റിങ് ആണ് കാഴ്ചവെച്ചത്. മാർട്ടിൻ ഗുപ്റ്റിൽ(41), ജെയിംസ് നീഷാം(42), കോളിൻ ഡി ഗ്രാൻഹോം(28),റോസ് ടെയ്ലർ(28) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ന്യൂസിലൻഡ് 176 റൺസ് നേടിയത്. ഇംഗ്ലണ്ടിന് വേണ്ടി ജോർദാൻ മൂന്നും, സാം രണ്ടും വിക്കറ്റുകൾ നേടി.






































