ശ്രീലങ്കയ്ക്കെതിരെയുള്ള ടി20 പരമ്പര തൂത്തുവാരി ഓസ്ട്രേലിയ
ഓസ്ട്രേലിയൻ പര്യടനത്തിലെ ശ്രീലങ്കയുടെ മൂന്നാം ടി20 മത്സരത്തിലും തോൽവി. ഇന്നലെ നടന്ന മൂന്നാം ടി20 മത്സരത്തിൽ ശ്രീലങ്കയെ ഏഴ് വിക്കറ്റിനാണ് ഓസ്ട്രേലിയ തോൽപ്പിച്ചത്. ജയത്തോടെ മൂന്ന് മത്സരങ്ങൾ ഉണ്ടായിരുന്ന ടി20 പരമ്പര ഓസ്ട്രേലിയ തൂത്തുവാരി. ടോസ് നേടിയ ഓസ്ട്രേലിയ ശ്രീലങ്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് 142 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 17.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വിജയം സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയുടെ തുടക്കം പതിവ് പോലെ തകർച്ചയോടായിരുന്നു. മൂന്നാമനായി ഇറങ്ങിയ കുശാല്‍ പെരേരയുടെ (57) തകർപ്പൻ ബാറ്റിംഗ് മാത്രമാണ് ശ്രീലങ്കയെ 142 റൺസിൽ എത്തിച്ചത്. എന്നാൽ കുശാല്‍ പെരേരയ്ക്ക് തുണയായി ആരും ഉണ്ടായിരുന്നില്ല. അവിഷ്ക ഫെര്‍ണാണ്ടോ (20),ബാനുക രാജപസ്ക (17) എന്നിവർ ചേരി രീതിയിൽ പിന്തുണ നൽകി. ഓസ്ട്രേലിയക്ക് വേണ്ടി റിച്ചാര്ഡ്സണ്, കമ്മിന്‍സ്, സ്റ്റാർക്ക് എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയ വാർണറുടെ വെടിക്കെട്ട് ബാറ്റിങ്ങിൽ അനായാസ ജയം സ്വന്തമാക്കി. ഈ പരമ്പരയിലെ മൂന്നാം അർദ്ധശതകം ഇന്ന് വാർണർ നേടി. ഡേവിഡ് വാർണർ പുറത്താകാതെ 57 റൺസ് നേടി. ഓസ്ട്രേലിയക്ക് വേണ്ടി ഓപ്പണര്‍മാര്‍ മികച്ച പ്രകടനമാണ് നടത്തിയത്. 50 പന്തില്‍ നാല് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു വാർണറുടെ ഇന്നിങ്സ്.






































