ശ്രീലങ്ക ഓസ്‌ട്രേലിയ ടി20: ഓസ്‌ട്രേലിയക്ക് 134 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം
ഓസ്‌ട്രേലിയൻ പര്യടനത്തിലെ ശ്രീലങ്കയുടെ ആദ്യ ടി20 മത്സരത്തിൽ ശ്രീലങ്കയ്ക്ക് തോൽവി. ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ശ്രീലങ്കയെ 134 റണ്‍സിനാണ് ഓസ്‌ട്രേലിയ തോൽപ്പിച്ചത്. ബാറ്റിങ്ങിനിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ ഓസ്‌ട്രേലിയ അനായാസ ജയമാണ് നടത്തിയത്. ടോസ് നേടിയ ശ്രീലങ്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ തകർപ്പൻ പ്രകടനമാണ് നടത്തിയത്. നിശ്‌ചിത 20 ഓവറിൽ 233 റൺസ് ആണ് ഓസ്‌ട്രേലിയ നേടിയത്. ഡേവിഡ് വാർണർ സെഞ്ചുറി നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 20 ഓവറിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ 99 റൺസ് ആണ് നേടിയത്.
ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയക്ക് വേണ്ടി വാര്‍ണര്‍,ഫിഞ്ച്, മാക്‌സ്‌വെൽ എന്നിവരുടെ തകർപ്പൻ ബാറ്റിങ്ങിൽ ആണ് 233 റൺസ് നേടിയത്. ഒന്നാം വിക്കറ്റിൽ വാര്‍ണര്‍-ഫിഞ്ച് സഖ്യം 122 റൺസ് ആണ് നേടിയത്. ഫിഞ്ച് 36 പന്തില്‍ 64 റൺസ് നേടി. പിന്നീടെത്തിയ മാക്‌സ്‌വെൽ വാർണർക്കൊപ്പം തകർപ്പൻ പ്രകടനം നടത്തി. രണ്ടാം വിക്കറ്റിൽ 102 റൺസ് ആണ് നേടിയത്. മാക്‌സ്‌വെല്‍ 28 പന്തില്‍ നിന്ന് 62 റണ്‍സ് നേടി. ഇന്നലെ ജന്മദിനമായിരുന്ന വാർണർ തകർപ്പൻ പ്രകടനമാണ് നടത്തിയത്. 56 പന്തില്‍ നിന്നായിരുന്നു വാർണർ സെഞ്ചുറി നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയുടെ വിക്കറ്റുകൾ പെട്ടെന്ന് തന്നെ നഷ്ടമായി. 17 റൺസ് നേടിയ ഷനകയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറർ. ഓസ്‌ട്രേലിയക്ക് വേണ്ടി ആദം സാംപ മൂന്നു വിക്കറ്റും മിച്ചല്‍ സ്റ്റാര്‍ക്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വിക്കറ്റും നേടി. രണ്ടാം ടി20 ഒക്ടോബർ 30ന് നടക്കും.






































