വലന്‍സിയ ലില്ലെ മൽസരം സമനിലയില്‍ അവസാനിച്ചു
ചാമ്പ്യൻസ് ലീഗിൽ ഇന്ന് നടന്ന മൽസരത്തിൽ ലില്ലെ വലന്‍സിയയെ സമനിലയില്‍ ഒതുക്കി. ഇന്ന് ഗ്രൂപ്പ് എച്ചിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ വീതം നേടി. ഗോൾ രഹിത ആദ്യ പകുതിക്ക് ശേഷം അറുപത്തി മൂന്നാം മിനിറ്റിൽ വലന്‍സിയ ആദ്യ ഗോൾ നേടി. ചെറിഷേവിന്റെ ഗോളിലൂടെയാണ് വലൻസിയ മത്സരത്തിൽ ലീഡ് നേടിയത്.
എന്നാൽ എമ്പതിനാലാം മിനിറ്റിൽ ഡിയകബി ചുവപ്പ് കാർഡ് ലഭിച്ച് പുറത്തായതിന് ശേഷം പത്ത് പെരുമായിട്ടാണ് വലൻസിയ കളിച്ചത്. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ലില്ലെ സമനില ഗോൾ നേടി. ഐക്കോണെ ആണ് ലില്ലേക്ക് വേണ്ടി ഗോൾ നേടിയത്. ലീഗിൽ വലൻസിയ പത്താം സ്ഥാനത്താണ് ഉള്ളത്






































