Cricket Top News

ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ രോഹിത് ശർമയ്ക്ക് വമ്പൻ നേട്ടം

October 24, 2019

author:

ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ രോഹിത് ശർമയ്ക്ക് വമ്പൻ നേട്ടം

ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് മത്സരത്തിന് ശേഷം ഐസിസി പുറത്തുവിട്ട പുതിയ റാങ്കിങ്ങിൽ ഇന്ത്യൻ താരം രോഹിത് ശർമയ്ക്ക് വമ്പൻ നേട്ടം. പുതിയ റാങ്കിങ്ങിൽ രോഹിത് പത്താം സ്ഥാനത്താണ്. മൂന്ന് ടെസ്റ്റിലും മികച്ച പ്രകടനമാണ് രോഹിത് നടത്തിയത്. ഒരു ഇരട്ട ശതകവും താരം നേടി. മൂന്ന് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് രോഹിത് നേടിയത് 529 റൺസ് ആണ്. 722 പോയിന്റ് ആണ് രോഹിത് ശർമയ്ക്ക് ഉള്ളത്.

ടെസ്റ്റിൽ ഓപ്പണറായി അരങ്ങേറ്റം കുറിച്ച രോഹിത് രണ്ട് സെഞ്ചുറിയും, ഒരു ഡബിൾ സെഞ്ചുറിയും ആണ് നേടിയത്. ഈ ഡബിൾ സെഞ്ചുറിയുടെ ബലത്തിൽ ആണ് രോഹിത് ആദ്യ പത്തിൽ എത്തിയത്. 12 സ്ഥാനങ്ങളാണ് രോഹിത് പിന്നിലാക്കിയത്. ടെസ്റ്റിൽ ഇരുപത്തിരണ്ടാം സ്ഥാനത്തായിരുന്നു രോഹിത്. റാങ്കിങ്ങിൽ ഇപ്പഴും ഒന്നാം സ്ഥാനത്ത് ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് ആണ്. കൊഹ്‌ലി  രണ്ടാം സ്ഥാനത്താണ് ഉള്ളത്. ആദ്യ അഞ്ച് സ്ഥാനങ്ങളിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ ആണ് ഉള്ളത്. ചേതേശ്വര്‍ പൂജാരയും, അജിന്‍ക്യ രഹാനെയും നാലും അഞ്ചും സ്ഥാനത്തുണ്ട്.

Leave a comment