Cricket Top News

പാകിസ്ഥാൻ താരം ഹസന്‍ അലിക്ക് പരിക്ക്: ഓസ്‌ട്രേലിയൻ പര്യടനം നഷ്ട്ടമാകും

October 22, 2019

author:

പാകിസ്ഥാൻ താരം ഹസന്‍ അലിക്ക് പരിക്ക്: ഓസ്‌ട്രേലിയൻ പര്യടനം നഷ്ട്ടമാകും

നവംബർ മൂന്നിന് ആരംഭിക്കുന്ന പാകിസ്ഥാൻറെ ഓസ്‌ട്രേലിയൻ പര്യടനത്തിന് കനത്ത തിരിച്ചടി. പാകിസ്ഥാന്റെ ഫാസ്റ്റ് ബൗളര്‍ ഹസന്‍ അലി പര്യടനത്തിന് ഉണ്ടാകില്ല.  ലോകകപ്പിൽ ഉണ്ടായ പരിക്ക് മൂലം താരം വിശ്രമത്തിലായിരുന്നു. എന്നാൽ ഇനിയും നാല് ആഴ്ച കൂടി വിശ്രമം വേണമെന്ന് ഡോക്ടർ അറിയിച്ചതോടെയാണ് താരം പര്യടനത്തിൽ നിന്ന് പിന്മാറിയത്. ശ്രീലങ്കയെക്കെതിരെയുള്ള മത്സരത്തിലും താരം പങ്കെടുത്തിരുന്നില്ല.

ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ മാത്രമാണ് താരം കളിച്ചത്. എന്നാൽ അന്ന് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല.  2017ല്‍ പാകിസ്ഥാന്‍ ചാമ്ബ്യന്‍സ് ലീഗ് കിരീടം നേടിയ ടീമിൽ ഹസൻ അലി ഉണ്ടായിരുന്നു. മികച്ച പ്രകടനമാണ് ചാമ്ബ്യന്‍സ് ലീഗിൽ ഹസൻ നടത്തിയത്. മൂന്ന് ടി20 മത്സരങ്ങളും, രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് പര്യടനത്തിൽ ഉള്ളത്. പാകിസ്ഥാൻറെ ഐസിസി ടെസ്റ്റ് ചാമ്പ്യാൻഷിപ്പിലെ ആദ്യ മത്സരമാകും ഓസ്‌ട്രേലിയയിൽ നടക്കുക.

Leave a comment