ബാലണ്‍ ഡി ഓര്‍ നോമിനേഷനുകള്‍ പുറത്തുവിട്ടു
ഡിസംബർ 2 ന് പാരീസിലെ തീട്രെ ഡു ചാറ്റലെറ്റിൽ നടക്കാനിരിക്കുന്ന 2019 ബാലൺ ഡി ഓർ അവാര്‍ഡിനുള്ള 30 അംഗ നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോ, മെസ്സി, വാൻ ഡിജ്ക്, എന്നിവർ അടങ്ങുന്ന 27 പേർടെ ലിസ്റ്റ് ആണ് പുറത്തുവിട്ടത്. പുരുഷ അവാർഡിനായി, ലിവർപൂളിന്റെ വിർജിൽ വാൻ ഡിജും ബാഴ്‌സലോണയിലെ ലയണൽ മെസ്സിയും തമ്മിലുള്ള പോരാട്ടമായിരിക്കും നടക്കുക. ക്രിസ്റ്റ്യാനോ റൊണാൾഡോ മൂന്നാമതായി ആണ് എത്തുക എന്നാണ് റിപ്പോർട്ട്.
ലിവര്‍പൂളില്‍ നിന്നാണ് ഏറ്റവുംകൂടുതൽ താരങ്ങൾ നോമിനേറ്റ് ആയിരിക്കുന്നത്. ഓഗസ്റ്റിൽ വാൻ ഡിജക്കിനെ യുവേഫ പ്ലെയർ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുത്തപ്പോൾ ലയണൽ മെസ്സിയെ ഫിഫ ഫിഫ്പ്രോ ബെസ്റ്റ് മെൻസ് പ്ലെയർ ആയി തിരഞ്ഞെടുത്തിരുന്നു. യുവേഫ അവാർഡിന് 305 മുതൽ 207 വരെ വോട്ടുചെയ്തതിൽ വാൻ ഡിജ്ക് മെസ്സിയേക്കാൾ 100 പോയിന്റ് കൂടുതലാണ് – 74 പോയിന്റുമായി ക്രിസ്റ്റീനോ റൊണാൾഡോ മൂന്നാമതുമാണ് ഉള്ളത്.
ലിവർപൂൾ: വാൻ ഡിജ്ക്, ഫിർമിനോ, അലിസൺ, വിജ്നാൽഡും, അലക്സാണ്ടർ-അർനോൾഡ്, മാനെ, സലാ.
മാഞ്ചസ്റ്റർ സിറ്റി: ഡി ബ്രൂയിൻ, മഹ്രെസ്, ബെർണാർഡോ സിൽവ, അഗ്യൂറോ, സ്റ്റെർലിംഗ്.
ബാഴ്‌സലോണ: ലിയോ മെസ്സി, ഗ്രീസ്മാൻ, ടെർ സ്റ്റെഗൻ, ഡി ജോങ്
റയൽ മാഡ്രിഡ്: കരീം ബെൻസെമ
ടോട്ടൻഹാം: ഹ്യൂഗോ ലോറിസ്
അജാക്സ്: ഡോണി വാൻ
യുവന്റസ്: ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡി ലിഗ്റ്റ്
പിഎസ്‌ജി: എംബപ്പേ, മാർക്വിൻഹോസ്
അറ്റ്ലെറ്റിക്കോ മാഡ്രിഡ്: ജോവ ഫെലിക്സ്
നാപ്പോളി: കൗ ലിബാലി
ബയേൺ മ്യൂണിച്ച്: ലെവാൻഡോവ്സ്കി
ആഴ്സണൽ: ഓബമെയാങ്






































