ക്യാപ്റ്റനെന്ന നിലയിൽ പുതിയ റെക്കോഡ് സ്വന്തമാക്കി വിരാട് കൊഹ്‌ലി
ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റിൽ ബാറ്റിങ്ങിലും, ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയതോടെ ഇന്ത്യ ജയത്തിനരികെയാണ്. എന്നാൽ ഇന്ത്യയുടെ മികച്ച പ്രകടനത്തിലൂടെ വിരാട് കൊഹ്‌ലി മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി. മുഹമ്മദ് അസ്ഹറുദ്ദീന്റെ റെക്കോഡ് ആണ് കൊഹ്‌ലി മറികടന്നത്. ടെസ്റ്റിൽ എതിർ ടീമിനെ ഏറ്റവും കൂടുതൽ തവണ ഫോളോ ഓണിന് അയച്ച നായകൻ എന്ന നേട്ടമാണ് കൊഹ്‌ലി സ്വന്തമാക്കിയത്.
ഇന്ന് ദക്ഷിണാഫ്രിക്കയെ 162 റൺസിന് പുറത്താക്കി ഫോളോ ഓണിന് അയച്ചതോടെയാണ് കൊഹ്‌ലി ഈ നേട്ടം സ്വന്തമാക്കിയത്. എട്ട് ഫോളോ ഓണുകളാണ് വിരാട് ഇതുവരെ നടത്തിയത്. ഏഴ് വെട്ടം നടത്തിയ അസ്ഹറുദ്ദീന്റെ റെക്കോഡ് ആണ് ഇതോടെ പഴങ്കഥ ആയത്. ധോണിയാണ് ഈ നേട്ടത്തിൽ മൂന്നാം സ്ഥാനത്തുള്ളത്.






































