റാഞ്ചി ടെസ്റ്റ്: രോഹിതിന്റെ സെഞ്ചുറിയിൽ ഇന്ത്യ ശ്കതമായ നിലയിൽ
റാഞ്ചി: ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റ് മത്സരം ഇന്നലെ ആരംഭിച്ചു. ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ ഒന്നാം ദിവസം കളി അവസാനിച്ചപ്പോൾ ഇന്ത്യ ശക്തമായ നിലയിലാണ്. രോഹിത് ശർമയുടെ സെഞ്ചുറിയുടെയും, അജിന്‍ക്യ രഹാനെയുടെയും അർധശതകത്തിൻറെയും ബലത്തിൽ ഇന്ത്യ 224/3 എന്ന നിലയിലാണ്. ഈ ടെസ്റ്റ് പരമ്പരയിലെ മൂന്നാം സെഞ്ചുറി നേടിയ രോഹിത് തകർപ്പൻ ബാറ്റിങ് ആണ് കാഴ്ചവെച്ചത്. 117 റൺസുമായി രോഹിതും, 83 റൺസുമായി രഹാനെയുമാണ് ക്രീസിൽ. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി റബാഡ 2 വിക്കറ്റ് നേടി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. ആദ്യ മൂന്ന് മുൻനിര ബാറ്സ്മാന്മാരെ ഇന്ത്യക്ക് ആദ്യം തന്നെ നഷ്ടമായി. 39/3 എന്ന നിലയിൽ പരതിയ ഇന്ത്യയെ രോഹിതും, രഹാനെയും ചേർന്നാണ് രക്ഷിച്ചത്. ഇരുവരും നാലാം വിക്കറ്റിൽ ഇതുവരെ 185 റൺസ് ആണ് നേടിയിരിക്കുന്നത്. മായങ്ക് അഗര്‍വാള്‍ (10), വിരാട് കോലി (12), ചേതേശ്വര്‍ പൂജാര (0) എന്നിവരുടെ വിക്കറ്റ് ആണ് ഇന്ത്യക്ക് നഷ്ടമായത്. 164 പന്തിൽ നിന്ന് 14 ബൗണ്ടറികളും, 4 സിക്സറുമടക്കമാണ് രോഹിത് 117 റൺസ് നേടിയത്. വെളിച്ചക്കുറവ് മൂലം മൽസരം ഇന്നലെ നേരത്തെ നിർത്തി.






































