ബാഴ്സ vs എൈബര്; അഭിപ്രായകുറിപ്പ്
സീസണില്‍ ഏറ്റവും തൃപ്തിപെടുത്തിയ ബാഴ്സയുടെ മത്സരം എന്ന് പറയാം. MSG എന്ന പുതിയ സഖ്യത്തിന്റെ വിജയത്തില്‍ ബാഴ്സ ആരാധകരെല്ലാം സന്തുഷ്ടരാണ്. മൂന്ന് പേരും ഗോളടിച്ചു എന്നത് മാത്രമല്ല , രണ്ടാമത്തേയും മൂന്നാമത്തേയും ഗോളില്‍ മൂന്ന് പേര്‍ക്കും പങ്കുണ്ട് എന്നതാണ് ഏറ്റവും ആന്ദിപ്പിച്ചത്.
ആദ്യ പകുതിയുടെ തുടക്കത്തില്‍ എൈബര് ബാഴ്സയെ ടെസ്റ്റ് ചെയ്യാന്‍ ശ്രമിച്ചു. ഹൈ ലൈന്‍ പ്രസ്സിങ്ങിനായി അവര്‍ ശ്രമിച്ചപ്പോള്‍ ആര്തറടക്കം ചിലപ്പോഴെക്കെ ബാഴ്സ താരങ്ങള്അല്പ്പം സ്ലോപ്പിയായി തോന്നിക്കുകയും ചെയ്തു. പക്ഷേ സ്റ്റേഗന് നേരെ നിറയൊഴിക്കാന്‍ പോലും സാധിക്കാത്ത വിധം അവ തടുക്കാന്‍ ബാഴ്സ ഡിഫന്‍സിന് ആകുകയും ചെയ്തു…ഹൈലൈന്‍ പ്രസ്സിങ്ങ് ക്രിയേറ്റ് ചെയ്ത സ്പേസിലേക്ക് ഓടിയ ഗ്രിസ്മാന് നേരെ ലെങ്ലെറ്റിന്റെ കിറുകൃത്യമായ ലോങ്ങ് ബോള്‍…ഇന്‍സൈഡ് റണ്ണിനൊടുവില്‍ ഗ്രിസ്മാന്റെ ഫിനിഷിങ് .. ബാഴ്സ 1-0 ലീഡ്…പിന്നീട് ബാഴ്സ കളം നിറഞ്ഞ് തുടങ്ങി. എങ്കിലും വലത് വശത്ത് ഇടക്കിടെ സ്പേസുണ്ടാക്കാന് എൈബറിനായി…മെസ്സിക്ക് അനായാസ ചാന്‍സ് ലഭിച്ചെങ്കിലും ഗോള്‍കീപ്പര്‍ ദിമിത്രോവിനെ നട്ട്മഡ്ജ് ചെയ്യാനുളള ശ്രമം വിഫലമായി…
രണ്ടാം പകുതിയില്‍ ബാഴ്സ കളം അടക്കി ഭരിച്ചു…പരിക്കേറ്റ റോബര്‍ട്ടോക്ക് പകരം സെമഡൊ വന്നതോടെ കളത്തില്‍ ബാഴ്സക്ക് പൂര്‍ണ്ണ മേധാവിത്വം ലഭിച്ചു…അതിന്റെ ഫലമായിരുന്നു 58 ആം മിനിറ്റിലും 66 ആം മിനിറ്റിലും മെസ്സി-സുവാരസ് -ഗ്രിസ്മാന് സഖ്യത്തിന്റെ സൃഷ്ടിയായ രണ്ട് ഗോളുകള്‍. മെസ്സിയും സുവാരസ്സുമായിരുന്നു സ്കോറര്‍മാര്‍…
മത്സരത്തില്‍ എന്റെ മാന്‍ ഓഫ് ദി മാച്ച് ഫ്രാങ്കി ഡിയോങ്ങ് ആണ്… മിഡ്ഫീല്‍ഡ് അദ്ദേഹം അടക്കി ഭരിച്ചു…..ബോള്‍ കണ്ട്രാളിങ്ങ് ഫോര്‍ വേര്‍ഡ് പാസ്സിങ്ങ്, ലൈന്‍ ബ്രേക്കിങ്ങ്, സ്പേസ് ക്രിയേഷണ്, ബോള്‍ റിക്കവറി എന്ന് വേണ്ട സര്‍വ്വ മേഖലകളിലും അയാള്‍ തിളങ്ങി…മൈതാനത്ത് ഇത്രയധികം ദൂരം കവര്‍ ചെയ്യുന്ന ഒരു മിഡ്ഫീല്‍ഡര്‍ ഈ നൂറ്റാണ്ടില്‍ ബാഴ്സക്കുണ്ടായിട്ടുണ്ടോയെന്ന് സംശയമാണ്…ഗ്രിസ്മാന് ആണ് ഇന്നത്തെ മറ്റൊരു താരം…. തന്റെ പൊസിഷന്‍ അല്ലാഞ്ഞിട്ട് കൂടി ഗ്രിസ്മാന് അസാധ്യ പ്രകടനം കാഴ്ച്ച വച്ചു. മൂന്ന് ഗോളിലും അയാള്‍ക്ക് പങ്കുണ്ടായാരുന്നു…ഒപ്പം ബോള്‍ ട്രാക്കിങ്ങും ഡിഫന്‍സിനെ സഹായിക്കലും ആയി അയാള്‍ അഴിഞ്ഞാടി…എങ്കിലും അയാളുടെ ചില റണ്ണുകള്‍ പ്രഡിക്ട് ചെയ്യാന്‍ മറ്റു ബാഴ്സ താരങ്ങള്‍ക്ക് സാധിക്കാാതെ പോയതായി തോന്നി…പുതിയ താരവുമായി അഡാപ്ട് ചെയ്യാനെടുക്കുന്ന സമയം ആയത് കരുതാം.മെസ്സി പതിവ് ഫോമിലെത്തിയിട്ടില്ല ഇപ്പോഴും..എങ്കിലും ഗോളും അസിസ്റ്റും കീ പാസ്സസുമൊക്കെയായി അയാള്‍ നിറഞ്ഞ് നിന്നു… സുവാരസ് വീണ്ടും മികച്ച് വരുന്നു…എങ്കിലും MSG സഖ്യം ഒരു വിഡ്ത്തില്ലായ്മ നല്കുന്നില്ലേ എന്ന സന്ദേഹമുണ്ട്..ആര്‍തറും നന്നായിരുന്നു … ബുസിയുടെ പ്രതാപം അല്‍പ്പം മങ്ങി തുടങ്ങിയിരിക്കുന്നു . ഡിഫന്‍സ് പിഴവുകള്‍ ഒന്നും വരുത്തിയില്ല. പതിവ് പൊസിഷന്‍ മാറി കളിച്ചിട്ടും പരിക്കിന് ശേഷമുളള മത്സരമായിട്ടും ഉംറ്റിറ്റി തിളങ്ങി. എങ്കിലും ഒരു പരിഭ്രമമൊ ആത്മവിശ്വാസമില്ലായ്മയോ ഡിഫന്സിനിടക്കില്ലേ എന്നൊരു ഡൗട്ടുണ്ട്…
മൊത്തത്തില്‍ സീസണിലെ ബാഴ്സയുടെ ഇത് വരെയുളള ഏറ്റവും മികച്ച പ്രകടനം ആയിരുന്നു ഇന്ന്.






































