വെസ്റ്റ് ബ്ലോക്ക് ബ്ലൂസ് എന്ന ബംഗളൂരു എഫ്‌സിയുടെ ആരാധക കൂട്ടായ്മയെ പുകഴ്ത്തി മലയാളി താരം ആഷിഖ്
ബംഗളൂരു: ഐഎസ്‌എല്ലിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ബംഗളൂരു എഫ്‌സിയുടെ ആരാധക കൂട്ടായ്മയായ വെസ്റ്റ് ബ്ലോക്ക് ബ്ലൂസിനെ പുകഴ്ത്തി പറഞ്ഞ മലയാളി ഫുഡ്ബോൾ താരം ആഷിഖ് കുരുണിയന്‍. നിലവില്‍ ബംഗളൂരു എഫ്‌സിയുടെ വിംഗറാണ് മലപ്പുറത്തുകാരനായ ആഷിഖ്. ആറാം സീസസിൽ താരം ബംഗളൂരുവിന് വേണ്ടിയാണ് കളത്തിലിറങ്ങുന്നത്. അഞ്ച് വര്‍ഷകാലം പൂനെ സിറ്റിക്കായി കളിച്ച ശേഷമാണ് താരം ബംഗളൂരുവിലെത്തിയത്.
‘ഇത്രയേറെ പ്രൊഫഷണലിസം കാണിക്കുന്ന മറ്റൊരു ആരാധക സംഘത്തേയും താൻ ഇതിന് മുമ്പ് കണ്ടിട്ടില്ലെന്നും ഏതൊരു ഫുട്‌ബോള്‍ താരവും ആഗ്രഹിക്കുന്ന പ്രോത്സാഹനം നൽകുന്ന ആരാധകരാണെന്നും താരം പറഞ്ഞു. ഈ ആരാധകരുടെ മുന്നില്‍ കളിക്കുമ്പോള്‍ കൂടുതല്‍ ഊര്‍ജം ലഭിക്കും ആഷിഖ് കൂട്ടിച്ചേർത്തു.