ബിസിസിഐ അധ്യക്ഷനായി മുന്‍ ഇന്ത്യന്‍ നായകന് സൗരവ് ഗാംഗുലി ഒക്ടോബര്‍ 23 -ന് ചുമതലയേല്‍ക്കും
കൊല്‍ക്കത്ത: അന്താരാഷ്ട്ര ക്രിക്കറ്റ് ബോര്‍ഡിന്റെ അമരത്തേക്ക് സൗരവ് ഗാംഗുലി കടന്നുവരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ബിസിസിയുടെ പ്രസിഡന്റിനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ ഇതിനോടകം പൂര്‍ത്തിയാക്കി. ഒക്ടോബര്‍ 23 നാണ് ഗാംഗുലി ചുമതലയേല്‍ക്കുന്നത്.
ബിസിസിഐയുടെ പ്രസിഡന്റായി ഗാംഗുലി വരുന്നതോടെ ശാസ്ത്രിയുടെ സ്ഥാനത്തിനും ഭീഷണിയുണ്ടാകുമെന്ന് റിപ്പോര്‍റ്റുകൾ ഉണ്ടായിരുന്നു. ഇതിനിടയില്‍ ഇന്ന് റാഞ്ചിയിൽ നടക്കുന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക ഫ്രീഡം ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം കാണാന്‍ ഗാംഗുലി തീരുമാനിച്ചിരുന്നു. പക്ഷെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഉദ്ഘാടന മത്സരം ഒക്ടോബര്‍ 20 -ന് കൊച്ചിയില്‍ നടക്കുന്നതിനാല്‍ ക്രിക്കറ്റ് ഉപേക്ഷിച്ച് ഫുട്ബോള്‍ കാണാന്‍ തീരുമാനിച്ചിരിക്കുകയാണ് താരം.






































